കോവിഡ് ദുരിതാശ്വാസം: യു.എസിൽ അഞ്ച് ഹിന്ദു ഗ്രൂപ്പുകൾക്ക് ലഭിച്ചത് 6.11 കോടി
text_fieldsവാഷിങ്ടൺ: ഇന്ത്യയിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പായ വിശ്വ ഹിന്ദു പരിഷത്തുമായി (വി.എച്ച്.പി) അടുത്ത ബന്ധമുള്ള അമേരിക്കയിലെ അഞ്ച് ഹിന്ദു സംഘടനകൾക്ക് സർക്കാറിെൻറ കോവിഡ് ദുരിതാശ്വാസ സഹായ പദ്ധതി വഴി ലഭിച്ചത് 8,33,000 ഡോളർ (6.11 കോടി രൂപ). കോവിഡ് വ്യാപനത്തെ തുടർന്ന് നഷ്ടത്തിലായ അമേരിക്കയിലെ ചെറുകിട സംരംഭകരെ സഹായിക്കുന്ന ഫെഡറൽ ഏജൻസിയായ സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷൻ (എസ്.ബി.എ) ആണ് വിവരങ്ങൾ പുറത്തുവിട്ടത്.
ഡിസാസ്റ്റർ അസിസ്റ്റൻറ് ലോൺ (ഡി.എ.എൽ), പേ ചെക് പ്രൊട്ടക്ഷൻ പ്രോഗ്രാം (പി.പി.പി), ഇക്കണോമിക് ഇഞ്ച്വറി ഡിസാസ്റ്റർ ലോൺ അഡ്വാൻസ് (ഇ.െഎ.ഡി.എൽ.എ) എന്നീ പദ്ധതികൾ വഴിയാണ് വൻതുക ഹിന്ദു തീവ്ര സംഘടനകൾ നേടിയെടുത്തത്.
മസാചൂസറ്റ്സ് കേന്ദ്രമായി പ്രവർത്തിക്കുന്ന വിശ്വഹിന്ദു പരിഷത്ത് ഒാഫ് അമേരിക്ക (വി.എച്ച്.പി.എ) മാത്രം പി.പി.പി പദ്ധതി വഴി 1,50,000 ഡോളറും ഇ.െഎ.ഡി.എൽ.എ, ഡി.എ.എൽ എന്നീ പദ്ധതികൾ വഴി 21,430 ഡോളറുമാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.