കോവിഡ് വൈറസിന്‍െറ ഉല്‍ഭവം: വുഹാന്‍ ലാബിനെ കേന്ദ്രീകരിച്ച് വീണ്ടും പഠനം
text_fieldsലണ്ടന്‍: കോവിഡ് 19ന്‍്റെ ഉത്ഭവത്തെക്കുറിച്ച് പുതിയ അന്വേഷണം ആവശ്യപ്പെടുന്നതിനിടയില്‍, സ്ഫോടനാത്മകമായ ഒരു പുതിയ പഠനം പുറത്തുവരുന്നു. ചൈനീസ് ശാസ്ത്രജ്ഞര്‍ വുഹാനിലെ ലാബില്‍ വൈറസ് സൃഷ്ടിച്ചതായും, പിന്നീടത് വവ്വാലുകളില്‍ നിന്ന് സ്വാഭാവികമായി പരിണമിച്ചതുപോലെ വരുത്തിതീര്‍ക്കുകയാണെന്നാണ് പഠനം.
കൊറോണ വൈറസിന്‍െറ ഉല്‍ഭവ സ്ഥലത്തെ കുറിച്ച് നാളിതുവരെ കൃത്യത ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ പഠനത്തിന്‍െറ പ്രസക്തി. ബ്രിട്ടീഷ് പ്രഫ. ആംഗസ് ഡാല്‍ഗ്ളീഷും നോര്‍വീജിയന്‍ ശാസ്ത്രജ്ഞനുമായ ഡോ. ബിര്‍ഗര്‍ സോറന്‍സെന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് വുഹാന്‍ ലാബില്‍ നിന്നും ചൈനീസ് ശാസ്ത്രജ്ഞരാണ് കോവിഡ് വൈറസ് സൃഷ്ടിച്ചതെന്ന് കണ്ടത്തെിയതെന്ന് ഡെയ്ലി മെയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചൈനീസ് ഗുഹ വവ്വാലുകളില്‍ നിന്ന് കണ്ടത്തെിയ പ്രകൃതിദത്ത കൊറോണ വൈറസ് ശാസ്ത്രജ്ഞര്‍ ശേഖരിച്ച് മാരകവും പകരുന്നതുമായ കോവിഡ് വൈറസുമായി സംയോജിപ്പിക്കുകയായിരുന്നുവെന്നാണിവര്‍ പറയുന്നത്.
ഒരു വര്‍ഷം മുന്‍പ് തന്നെ, ഡാല്‍ഗ്ളീഷും സോറന്‍സെനും എഴുതിയിരുന്നു. എന്നാല്‍, അക്കാദമിക് വിദഗ്ധരും പ്രധാന ജേണലുകളും അവഗണിച്ചുവെന്ന് ഡെയ്ലി മെയില്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കണ്ടത്തെല്‍ ശരിവെക്കുന്ന രീതിയില്‍ നിരവധി സാഹചര്യതെളിവുകളുണ്ടെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.