കോവിഡ് വർധിക്കുന്നു; ഓസ്ട്രിയയിൽ ലോക്ഡൗൺ
text_fieldsവിയന: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓസ്ട്രിയ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. വാക്സിനേഷൻ നിരക്ക് കുറഞ്ഞതാണ് കോവിഡ് ഉയരാൻ കാരണമെന്ന് ചാൻസലർ അലക്സാണ്ടർ ഷാലൻ ബർഗ് ചൂണ്ടിക്കാട്ടി.
ഓസ്ട്രിയയയിൽ കോവിഡിെൻറ നാലാം തരംഗമാണ്. തിങ്കളാഴ്ച മുതൽ 20 ദിവസത്തേക്കാണ് ലോക്ഡൗൺ. സ്കൂളുകളും റസ്റ്റാറൻറുകളും മറ്റ് സ്ഥാപനങ്ങളും അടക്കും.
പൗരന്മാർക്ക് വാക്സിനേഷനും നിർബന്ധമാക്കി. 2022 ഫെബ്രുവരി ഒന്നിനു മുമ്പ് എല്ലാവർക്കും വാക്സിൻ നൽകുകയാണ് ലക്ഷ്യം. അഞ്ചാംതരംഗം ഒഴിവാക്കുകയാണ് നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും ചാൻസലർ പറഞ്ഞു. വാക്സിനേഷൻ സ്വീകരിക്കാൻ മടിക്കുന്നവരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കോവിഡിനെ തുരത്താൻ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുന്ന പടിഞ്ഞാറൻ യൂറോപ്പിലെ ആദ്യരാജ്യമാണ് ഓസ്ട്രിയ.
അയൽരാജ്യമായ ഹംഗറി ശനിയാഴ്ച മുതൽ മാസ്ക് നിർബന്ധമാക്കിയിരുന്നു. നെതർലൻഡ്സും ഭാഗിക ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.