കോവിഡ്: ലോകത്തെ 100 മില്ല്യൺ ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്ക്
text_fieldsപാരീസ്: ലോകമെമ്പാടും വ്യാപിച്ച കോവിഡ് മഹാമാരി 100 ദശലക്ഷം ജനങ്ങ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്. 60 ദശലക്ഷം ജനങ്ങൾ ദരിദ്രരാകുമെന്നാണ് ലോകബാങ്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ പുതിയ കണക്കുകൾ പ്രകാരം 70 മുതൽ 100 ദശലക്ഷം വരെ തകർച്ചയിലേക്ക് നീങ്ങുമെന്ന് ലോക ബാങ്ക് പ്രസിഡൻറ് ഡേവിഡ് മാൽപാസ് എ.എഫ്.പിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കോവിഡ് വ്യാപനം നീളുകയോ കുറഞ്ഞു വരുന്ന രാജ്യങ്ങളിൽ വീണ്ടും വൈറസ് പടരുകയോ ചെയ്താൽ ദാരിദ്രാവസ്ഥയിലേക്ക് പോകുന്നവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. കോവിഡ് മൂലവും സാമ്പത്തിക തകർച്ച മാത്രമല്ല ഉടലെടുത്തിട്ടുള്ളത്. വൈറസ് വ്യാപനത്തെ തുടർന്ന് രാഷ്ട്രങ്ങൾ പ്രഖ്യാപിച്ച ലോക്ഡൗൺ വളർന്നുകൊണ്ടിരിക്കുന്ന വ്യാപാര-വ്യവസായ മേഖലയിലെ മുരടിപ്പിനും കാരണമായിട്ടുണ്ട്. കൂടാതെ ആരോഗ്യമേഖലക്കുണ്ടായ കനത്ത ആഘാതം തുടരുകയാണെന്നും മാൽപാസ് പറഞ്ഞു.
കോവിഡ്: ലോകത്തെ 100 മില്ല്യൺ ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്ക്അമേരിക്കയിൽ മാത്രം 177,000 ലധികം ആളുകളാണ് മരണമടഞ്ഞത്. അനേക ലക്ഷം പേർ രോഗബാധിതരായി. ആരോഗ്യമേഖലയിൽ മാത്രമല്ല, സാമ്പത്തിക മേഖലയിലും തകർച്ച നേരിടുകയാണ്.
ഓരോ ആഴ്ചയും തൊഴിലില്ലായമക്കായി ക്ലെയിം സമർപ്പിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വർധിക്കുന്നു. തൊഴില്ലില്ലായ്മ അപേക്ഷ നൽകിയവർ തന്നെ ഒരു ദശലക്ഷം കഴിഞ്ഞെന്ന് യു.എസ് അധികൃതർ അറിയിച്ചു.
കോവിഡ് വ്യാപനം സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന ആഘാതം ലഘൂകരിക്കുന്നതിന് 2021ൽ കൂടുതൽ കടമെടുക്കേണ്ടി ജർമ്മനിയും അറിയിച്ചിരുന്നു. വായ്പകൾ, ഗ്രാൻറുകൾ, സബ്‌സിഡി കുറഞ്ഞ ഹ്രസ്വ- വായ്പകൾ എന്നിവയുൾപ്പെടെയുള്ള യൂറോപ്പിലെ സമ്പദ്‌വ്യവസ്ഥയിലെ കമ്പനികളെയും പൗരന്മാരെയും പകർച്ചവ്യാധികളിൽ നിന്ന് രക്ഷിക്കാൻ സർക്കാർ ഒരു ട്രില്യൺ യൂറോ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.