കോവിഡുമായി ഉത്തരകൊറിയയിൽ എത്തിയാൽ വെടിവെച്ചുകൊല്ലും -യു.എസ്
text_fieldsവാഷിങ്ടൺ: ചൈനയിൽനിന്ന് കോവിഡ് ബാധയുമായി രാജ്യത്ത് പ്രവേശിക്കാതിരിക്കാൻ ഉത്തരകൊറിയൻ അധികാരികൾ 'വെടിവെച്ചുകൊല്ലൽ' ഉത്തരവ് പുറപ്പെടുവിച്ചതായി യു.എസ്. അതിർത്തി കടന്നെത്തുന്നവർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ വെടിവെച്ചുകൊല്ലാനാണ് ഏകാധിപതി കിം ജോങ് ഉൻ നിർദേശം നൽകിയതെന്നും പറയുന്നു.
ലോകമെമ്പാടും കോവിഡ് ബാധ പടർന്നുപിടിക്കുേമ്പാഴും ഉത്തരകൊറിയയിൽ ഒരാൾക്കുപോലും രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നില്ല. ചൈനയിൽ രോഗം പടർന്നുപിടിച്ച ഉടൻ തന്നെ അതിർത്തി അടക്കുകയും രണ്ടുകിലോമീറ്റർ പ്രദേശം ബഫർ സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ജൂലൈയിൽ രാജ്യത്ത് നിലനിൽക്കുന്ന അടിയന്തരാവസ്ഥ കൂടുതൽ കർശനമാക്കി. കർശന ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്ത് സ്വർണക്കടത്ത് വർധിച്ചതായും യു.എസ് ഫോഴ്സസ് കൊറിയ കമാൻഡർ റോബർട്ട് അബ്രാമ്സിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കർശന ലോക്ഡൗൺ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചു. ചൈനയിൽ നിന്നുള്ള ഇറക്കുമതി 85 ശതമാനത്തോളം കുറയുകയും ചെയ്തു. സാമ്പത്തിക സ്ഥിതി മോശമായതിനാൽ ഉത്തരകൊറിയ പ്രകോപനം സൃഷ്ടിക്കാൻ സാധ്യതയില്ലെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.