കോവിഡിൽ അകലങ്ങളിലായിപ്പോയി ദമ്പതികളും മകളും; ആസ്ട്രേലിയയിൽ നിന്ന് മലയാളികളുടെ സങ്കടവുമായി ബി.ബി.സി
text_fieldsആകാശയാത്ര വിലക്കിൽ അകലങ്ങളിലായിപ്പോയ മലയാളി ദമ്പതികളുടെയും അഞ്ചു വയസുകാരിയുടെയും വേദനയുമായി ആസ്ട്രേലിയയിൽ നിന്ന് ബി.ബി.സി വാർത്ത. കേരളത്തിൽ കുടുങ്ങിയ അഞ്ചു വയസുകാരിയെ ആസ്‌ട്രേലിയയിലേക്ക് തിരികെ എത്തിക്കാൻ രക്ഷിതാക്കൾ നടത്തുന്ന ശ്രമങ്ങളാണ് അന്താരാഷ്ട്ര മാധ്യമം വാർത്തയാക്കിയിരിക്കുന്നത്.
പാലക്കാട് സ്വദേശികളായ ആസ്ട്രേലിയയിൽ ജോലി ചെയ്യുന്ന ദൃശ്യ -ദിലിൻ ദമ്പതികളുടെ അഞ്ചുവയസുകാരിയായ മകളാണ് കേരളത്തിലായത്. ഇരുവരുടെയും മാതാപിതാക്കൾക്കാപ്പമാണ് ജോഹന്ന ഇപ്പോഴുള്ളത്.
2019 നവംബറിലാണ് ജോഹന്നയെ അവസാനമായി ഞങ്ങൾ കണ്ടത്. മകളെ എങ്ങനെയെങ്കിലും ആസ്‌ട്രേലിയയിലേക്ക് എത്തിക്കാൻ പല ശ്രമങ്ങളും ഇരുവരും നടത്തിയെങ്കിലും പലകാരണങ്ങളാൽ അത് മുടങ്ങി. 'അവളുടെ മനസിെൻറ വേദന എനിക്ക് അറിയാൻ കഴിയും. അവൾക്ക് ഞങ്ങളെ വല്ലാണ്ട് മിസ് ചെയ്യുന്നുണ്ട്. ദിലിൻ കഴിഞ്ഞ ദിവസം ആസ്‌ട്രേലിയൻ സെനറ്റ് കമ്മിറ്റിക്ക് മുന്നിൽ സങ്കടം അവതരിപ്പിച്ചു.ഒറ്റപ്പെട്ടുപോയ ഓസ്‌ട്രേലിയക്കാരെ ഇന്ത്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ സഹായിക്കാനുള്ള സർക്കാർ ശ്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഏജൻസിയാണ് ആസ്‌ട്രേലിയൻ സെനറ്റ് കമ്മിറ്റി.
ആസ്‌ട്രേലിയയിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന നിരവധി ഇന്ത്യയിൽ കുട്ടികളിലൊരളാണ് ഇപ്പോൾ ഞങ്ങളുടെ മകൾ. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്തരഅതിർത്തികൾ അടച്ചപ്പോൾ അവൾക്ക് ഞങ്ങളുടെ മാതാപിതാക്കൾക്കൊപ്പം നിൽക്കേണ്ടി വന്നു അവർ ബി.ബി.സിയോടു പറഞ്ഞു.
ജോഹന്നയുടെ മാതാപിതാക്കൾ അവളെ സർക്കാർ ഒരുക്കിയ ചാർട്ടർ വിമാനത്തിൽ ഇന്ത്യയിൽ നിന്ന് സിഡ്നിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. എന്നാൽ 14 വയസിന് താഴെയുള്ള കുട്ടികളെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ പറഞ്ഞതോടെ അതും മുടങ്ങി. ഇനി ഒരു സ്വകാര്യ വിമാനം ചാർട്ടർ ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ദമ്പതികൾ കരുതുന്നത്. അവധിക്കാലത്ത് ഞങ്ങളുടെ രക്ഷിതാക്കൾക്കൊപ്പം ചെലവഴിക്കാനാണ് കേരളത്തിൽ മകളെ നിർത്തിയത്. അവധിക്കാലത്തിന് ശേഷം തിരിെക കൂട്ടാമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ അപ്രതീക്ഷിതമായി വന്ന കോവിഡ് ഞങ്ങളെ പരസ്പരം അകറ്റുകയായിരുന്നു.
മെയ് ആറിന് സിഡ്നിയിലേക്ക് ഒരു വിമാനം ചാർട്ട് ചെയ്തിരുന്നതാണ്. എന്നാൽ ഓസ്ട്രേലിയൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള ആകാശ യാത്രക്ക് വിലക്കേർപ്പെടുത്തിയതോടെ ആ വിമാനവും റദ്ദാക്കപ്പെട്ട സങ്കടവും നിരാശയും ഇരുവരും സെനറ്റ് കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ചു. ശുഭവാർത്തയുടെ വാതിലുകൾ തങ്ങൾക്ക് മുന്നിൽ തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.