Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ ബാധിച്ചവരിൽ...

കോവിഡ്​ ബാധിച്ചവരിൽ മാസങ്ങൾക്ക്​ ശേഷവും രോഗലക്ഷണങ്ങൾ കണ്ടേക്കാമെന്ന്​ പഠനം

text_fields
bookmark_border
കോവിഡ്​ ബാധിച്ചവരിൽ മാസങ്ങൾക്ക്​ ശേഷവും രോഗലക്ഷണങ്ങൾ കണ്ടേക്കാമെന്ന്​ പഠനം
cancel

ലണ്ടൻ: കോവിഡ് വൈറസ്​ ബാധിച്ചവരിൽ മാസങ്ങൾക്ക്​ ശേഷവും രോഗലക്ഷണങ്ങൾ ഉണ്ടാകുമെന്ന്​ പഠനം. കോവിഡി​െൻറ ദീർഘകാല പ്രത്യാഘാതത്തെക്കുറിച്ചുള്ള പഠനത്തിലാണ്​ രോഗമുക്തി നേടിയവരിൽ വീണ്ടും ലക്ഷണങ്ങൾ അനുഭവപ്പെ​ട്ടേക്കാമെന്ന്​ കണ്ടെത്തിയിരിക്കു​ന്നത്​.

വൈറസിൽ നിന്നും രോഗമുക്തി നേടിയ ധാരാളം പേരിൽ രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്​, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് ഓക്സ്ഫോർഡ് സർവകലാശാല അറിയിച്ചു.

കോവിഡ്​ ബാധിച്ചവരിൽ ഒന്നിലധികം അവയവങ്ങളിൽ അസാധാരണതകളുണ്ടെന്നും ഗവേഷകർ കണ്ടെത്തി. അതിജീവിച്ചവരിൽ അവയവങ്ങളിലെ വീക്കം പോലുള്ളവ കോവിഡ് മൂലം ഉണ്ടായതാകുമെന്നും ഗവേഷകർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VirusCovid PatientsCovid SymptomsCovid infection
Next Story