കോവിഡ് വൈറസ് മണത്തറിയും നായ്ക്കൾ വരുന്നു, പരിശോധനക്ക് ഇനി ലാബിൽ കാത്തുകിടക്കേണ്ട?
text_fieldsവാഷിങ്ടൺ: ലോകത്തെ ശരിക്കും മാറ്റിമറിച്ച കോവിഡ് ബാധ തിരിച്ചറിയാൻ ലബോറട്ടറി പരിേശാധനകൾ വേണ്ടിവന്ന കാലം മാറുന്നോ? യു.എസിൽ വിമാനത്താവളങ്ങളിലുൾപെടെ കോവിഡ് പരിശോധനക്ക് നായ്ക്കൾ എത്തി തുടങ്ങിയതോടെയാണ് പുതിയ ചർച്ച കൊഴുക്കുന്നത്. വിമാനത്താവളങ്ങൾക്ക് പുറമെ മിയാമി ഹീറ്റ് ബാസ്ക്കറ്റ്ബാൾ മത്സരത്തിലും കോവിഡ് ബാധിതരുണ്ടോയെന്ന് പരിശോധിച്ചത് നായ്ക്കളെ ഉപയോഗപ്പെടുത്തിയായിരുന്നു.
ബോംബും മയക്കുമരുന്നും കണ്ടെത്താൻ കാലങ്ങളായി നായ്ക്കൾ സജീവമായി രംഗത്തുണ്ട്. പൊലീസ് വിഭാഗത്തിന് ഇവ നൽകുന്ന ആശ്വാസവും ചെറുതല്ല. അതിനിടെയാണ് മെഡിക്കൽ രംഗത്തും ഇവയുടെ സാധ്യത ലോകം തിരയുന്നത്. പക്ഷേ, ഇതത്ര എളുപ്പവും സുരക്ഷിതവുമല്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ബോംബും മയക്കുമരുന്നും തിരയുന്ന നായ്ക്കൾ കൃത്യമായ ലക്ഷ്യത്തോടെയാകും മണംപിടിക്കുന്നത്. വ്യക്തിയുടെ വിയർപ്പും മൂത്രവും പ്രത്യേകം തിരിച്ചറിയാനും നായ്ക്കൾക്കാകും. പേക്ഷ, ശരീരത്തിലെ ഏതേത് ഘടകങ്ങളെയൊക്കെ ഇവ തിരിച്ചറിയുമെന്നത് പ്രശ്നമാണ്. മറ്റു പല രോഗങ്ങളുടെയും അടയാളങ്ങളും കോവിഡ് അടയാളങ്ങളും തമ്മിൽ സാമ്യമുണ്ട്. എന്നുവെച്ചാൽ, പനിയുടെയും ന്യൂമോണിയയുടെയും അടയാളങ്ങൾ തിരിച്ചറിഞ്ഞ് കോവിഡ് നിശ്ചയിച്ചാൽ യഥാർഥ രോഗം അറിയാതെ പോകും.
അതിനാൽ, നായ്ക്കളെ ഈ മേഖലയിൽ പരിശീലിപ്പിക്കുേമ്പാൾ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് പറയുന്നു, ജോൺ ഹോപ്കിൻസ് യൂനിവേഴ്സിറ്റി പൊതുജനാരോഗ്യ ഗവേഷകൻ ലൂയിസ് പ്രിവോർ ഡും.
വിയർപ്, മൂത്രം, ഉമിനീര് എന്നിവയിൽ രോഗം തിരിച്ചറിയാൻ നായ്ക്കൾക്കാകും. ചില രാജ്യങ്ങളിൽ മൂത്ര സാമ്പിളുകൾ ഇവ തിരിച്ചറിഞ്ഞപ്പോൾ മിയാമിയിൽ ആളുകൾക്കിടയിലൂടെ ഇവയെ നടത്തിയായിരുന്നു പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.