ബ്രിട്ടനിൽ വാക്സിൻ പുതുവർഷത്തോടെ
text_fieldsലണ്ടൻ: പുതുവർഷത്തോടെ ബ്രിട്ടനിൽ കോവിഡ് വാക്സിൻ വ്യാപകമായി നൽകാനാകുമെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് സർക്കാറിെൻറ കോവിഡ് ഉപദേശകരിൽ ഒരാളും ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഒാഫിസറുമായ ജോനാഥൻ വാൻ ടാമിനെ ഉദ്ധരിച്ചാണ് ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പാർലമെൻറ് അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ജോനാഥൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്മസ് കഴിഞ്ഞാലുടൻ വലിയൊരു വിഭാഗത്തിന് വാക്സിൻ ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയാണ് പങ്കുവെച്ചത്.
ഒാക്സ്ഫഡ് സർവകലാശാല- ആസ്ട്ര സെനീക്ക വാക്സിനാണ് നൽകുക. ഇൗ വാക്സിൻ ഇപ്പോൾ മൂന്നാംഘട്ട പരീക്ഷണത്തിലാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഇന്ത്യയിലും പരീക്ഷണം നടക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ കോവിഡ് മുൻനിര പോരാളികൾക്കൊപ്പം പ്രായമായവർക്കും രോഗം ബാധിച്ചാൽ അപകട സാധ്യതയേറിയവർക്കുമാണ് വാക്സിൻ നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.