ലോകത്ത് 60-70 ശതമാനം ആളുകൾക്ക് വാക്സിൻ നൽകാൻ രണ്ടു വർഷം കാത്തിരിക്കേണ്ടിവരും
text_fieldsമുംബൈ: ലോകത്തെ 60-70 ശതമാനം ജനങ്ങൾക്ക് കോവിഡ് 19നെതിരെ വാക്സിൻ നൽകുന്നതിന് രണ്ടു വർഷം കാത്തിരിക്കേണ്ടിവരുമെന്ന് വിദഗ്ധർ. നാൽപതോളം വാക്സിൻ പരീക്ഷണങ്ങൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ട്. ഇതിൽ ഒമ്പതെണ്ണം പരീക്ഷണത്തിെൻറ രണ്ടും മൂന്നും ഘട്ടങ്ങളിലാണെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ലോകാരോഗ്യ സംഘടനയുടെ ചീഫ് സയൻറിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
വാക്സിൻ പരീക്ഷണത്തിെൻറ അവസാന ഘട്ടത്തിലുള്ള കമ്പനികൾ ഈ വർഷം അവസാനത്തിലോ 2021െൻറ തുടക്കത്തിലോ ഫലം പ്രസിദ്ധപ്പെടുത്തിയേക്കും. ലോകത്തെ 60-70 ശതമാനം ജനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകുകയെന്ന ലക്ഷ്യം മുൻനിർത്തിയാൽതന്നെ 2022 അവസാനിക്കുംമുമ്പ് അതു സഫലമാവാൻ സാധ്യത കുറവാണ്.
ഇന്ത്യയിലും ലോകത്തുടനീളവും കുറഞ്ഞ വിലക്ക് വാക്സിൻ ലഭ്യമാക്കാനാകുമെന്നാണ് വിശ്വാസം. ആളുകൾ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൂട്ടംകൂടാതെയും കൊറോണയെ പ്രതിരോധിക്കാനുള്ള നീക്കങ്ങളുമായി സഹകരിക്കണമെന്നും സൗമ്യ സ്വാമിനാഥൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.