Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ വാക്​സിൻ:...

കോവിഡ്​ വാക്​സിൻ: യുനിസെഫ്​ ലോകമെങ്ങും ലഭ്യമാക്കും

text_fields
bookmark_border
കോവിഡ്​ വാക്​സിൻ: യുനിസെഫ്​ ലോകമെങ്ങും ലഭ്യമാക്കും
cancel

യുനൈറ്റഡ്​ നേഷൻസ്​: കോവിഡ്​ -19ന്​ ഫലപ്രദമായ വാക്​സിൻ ലഭ്യമായാൽ എല്ലാവർക്കും ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം യുനൈറ്റഡ്​ നേഷൻസ്​ ചിൽഡ്രൻസ്​ ഫണ്ട്​ (യുനിസെഫ്​) ഏറ്റെടുത്തു.

പാൻ അമേരിക്കൻ ഹെൽത്ത്​ ഓർഗനൈസേഷനുമായി ചേർന്നാണ്​ യുനിസെഫ്​ ഈ ദൗത്യം ഏറ്റെടുത്തത്​.

ലോകത്ത്​ ഏറ്റവും കൂടു​തൽ വാക്​സിനുകൾ വാങ്ങുന്ന യുനിസെഫ്​ നൂറോളം രാജ്യങ്ങളിൽ ഇത്​ ലഭ്യമാക്കുന്നുണ്ട്​. ​

േപാളിയോ, മുണ്ടിനീര്​ എന്നിവക്കടക്കം പ്രതിവർഷം 200 കോടി ഡോസ്​ വാക്​സിനാണ്​ യുനിസെഫ്​ വാങ്ങുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്​. കോവാക്​സ്​ ​േഗ്ലാബൽ വാക്​സിൻ ഫെസിലിറ്റി ഉപയോഗപ്പെടുത്തി എല്ലാവർക്കും മഹാമാരിക്കെതിരായ വാക്​സിൻ എത്തിക്കുകയാണ്​ ലക്ഷ്യം. കോവാക്​സുമായി ചേർന്ന്​ കോവിഡ്​ വാക്​സിൻ സംഭരിക്കാനും ദരിദ്രവും വികസ്വരവുമായ 92 രാജ്യങ്ങളിൽ വിതരണം ചെയ്യാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്​.

മഹാമാരിയുടെ ഏറ്റവും മോശമായ അവസ്ഥ അവസാനിപ്പിക്കാൻ ആഗോള വിതരണം നടത്തുകയെന്ന പുതിയ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന്​ യുനിസെഫ്​ ട്വീറ്റിലൂടെ വ്യക്​തമാക്കി. ഉയർന്ന വരുമാനമുള്ള 80 രാജ്യങ്ങളിൽ അവരുടെ ബജറ്റുകൾക്ക്​ അനുസൃതമായി വാക്​സിൻ എത്തിക്കാനും യുനിസെഫ്​ തീരുമാനിച്ചിട്ടുണ്ട്​​. 170ലധികം രാജ്യങ്ങളിലേക്കുള്ള വാക്​സിൻ സംഭരണം, വിതരണം എന്നിവ അതിവേഗത്തിൽ ചരിത്രത്തിൽ ആദ്യമായാണ്​ ചെയ്യുന്നത്​.

സർക്കാറുകൾ, വാക്​സിൻ ഉൽപാദകർ തുടങ്ങിയവരുമായെല്ലാം സഹകരിച്ചാണ്​ യുനിസെഫി​െൻറ പ്രവർത്തനമെന്ന്​ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ ഹെൻറീത്ത ​​േഫാറെ പറഞ്ഞു​.

ഐക്യരാഷ്​ട്രസഭ, ലോകാരോഗ്യ സംഘടന, വാക്​സിൻ കൂട്ടായ്​മയായ ഗവി, ലോകബാങ്ക്​, കോയലിഷൻ ഫോർ എപിഡെമിക്​ പ്രി​പയേഡ്​നെസ്​ ഇന്നൊവേഷൻസ്​, ലോകബാങ്ക്​, ബിൽ ആൻഡ്​​ മെലിൻഡ ഗേറ്റ്​സ്​ ഫൗണ്ടേഷൻ തുടങ്ങിയവയെല്ലാം കോവാക്​സു​ം യുനിസെഫും ആയി സഹകരിക്കുന്നുണ്ട്​. കോവിഡ്​ വാക്​സി​െൻറ 2023 വരെയുള്ള വാർഷിക ഉൽപാദന പദ്ധതികൾ 28 ഉൽപാദകർ യുനിസെഫുമായി പങ്കുവെച്ചിട്ടുണ്ട്​.

ചൈനീസ്​ വാക്​സിൻ പ്രദർശിപ്പിച്ചു

ബെയ്​ജിങ്​: കോവിഡിനെതി​െ​ര ചൈനീസ്​ കമ്പനികൾ വികസിപ്പിച്ച വാക്​സിൻ ബെയ്​ജിങ്​ ട്രേഡ്​ ഫെയറിൽ പ്രദർശിപ്പിച്ചു. സിനോവാക്​ ബയോടെക്​, സിനോഫാം എന്നിവ കണ്ടെത്തിയ വാക്​സിനുകൾ പ്രദർശിപ്പിച്ച ബൂത്തുകൾക്ക്​ മുന്നിൽ വലിയ തിരക്ക്​ അനുഭവപ്പെട്ടു. ഈ രണ്ട്​ വാക്​സിനുകളും ഇതുവരെ വിപണിയിലെത്തിയിട്ടില്ല. സുപ്രധാനമായ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കി ഈ വർഷം അവസാന​ത്തോടെ അനുമതികൾ ലഭിക്കുമെന്നാണ്​ കമ്പനികൾ പ്രതീക്ഷിക്കുന്നത്​. പ്രതിവർഷം 30 കോടി വാക്​സിൻ ഡോസ്​ ഉൽപാദന ശേഷിയുള്ള ഫാക്​ടറിയു​ടെ നിർമാണം പൂർത്തിയാക്കിയതായി സിനോവാക്​ പ്രതിനിധി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unicefcovid vaccine​Covid 19
Next Story