കോവിഡ് വ്യാപനം; ഇന്ത്യയെ കടന്ന് ബ്രസീൽ രണ്ടാം സ്ഥാനത്ത്
text_fieldsന്യൂഡൽഹി: കോവിഡ് ബാധ നിയന്ത്രണമില്ലാതെ കുതിക്കുന്ന ബ്രസീൽ ലോകത്തെ രോഗബാധിതരുടെ പട്ടികയിൽ ഇന്ത്യയെ കടന്ന് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 25,317 പേർ പുതുതായി വൈറസ് ബാധിതരായപ്പോൾ സമാന കാലയളവിൽ ബ്രസീലിൽ രേഖപ്പെടുത്തിയത് 85,663 പേർക്ക്. കോവിഡ് ബാധിച്ച് മരിച്ചത് 2,216 പേരും.
പ്രതിദിന രോഗനിരക്ക് എത്തിയതോടെ ലക്ഷത്തിനരികെ ബ്രസീലിൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. 1,13,63,380 ആണ് രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം. 275,105 പേർ ഇതുവരെ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ഇത് യഥാക്രമം 1,13,59,048ഉം 1,58,607ഉമാണ്.
പിഒന്ന് എന്ന് വിദഗ്ധർ പേരിട്ട പുതിയ വൈറസ് വകഭേദമാണ് ബ്രസീലിൽ രോഗബാധയുടെ നിരക്ക് കുത്തനെ കൂട്ടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രസീലിൽ രൂപമെടുത്ത ഇവയുടെ ഉൽപത്തി ആമസോൺ മഴക്കാടുകളിലാകാമെന്ന് ഗവേഷകർ കരുതുന്നു. ബ്രസീലിൽ രോഗം പിടിവിട്ട് കുതിക്കുേമ്പാഴും പരീക്ഷണഘട്ടം പൂർത്തിയാകാത്ത മരുന്നുകൾക്ക് പ്രസിഡന്‍റ് ജെയ്ർ ബൊൾസനാരോ നിർബന്ധം കാണിക്കുന്നതായി റിപ്പോർട്ടുകൾ കുറ്റപ്പെടുത്തുന്നു.
21 കോടി ജനസംഖ്യയുള്ള രാജ്യത്ത് നാലു ശതമാനം പേർക്ക് മാത്രമാണ് കോവിഡ് വാക്സിൻ വിതരണം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.