കോവിഡ്: ലോകം ഒറ്റനോട്ടത്തിൽ
text_fields• ഇറ്റലിയിൽ മരണം 9000 കടന്നു, മൊത്തം കേസുകൾ 86000ത്തിലേറെ
•ഇറാനിൽ മരണം 2,500. ചൈനയിൽ 54 പുതിയ കേസുകൾ. മരണം 3,295
•ജർമനിയിൽ വൈറസ് ബാധിതരുടെ എണ്ണം 53000. മരണം 325.
•സ്പെയിനിൽ 9,444 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്, മരണം 5812
• 112,560 എണ്ണം കോവിഡ് ബാധിതരുള്ള അമേരിക്ക രോഗികളുടെ എണ്ണത്തിൽ ഒന്നാമത്, മരണം 1800ലേറെ
•സാമൂഹിക അകലം കർശനമാക്കി ആസ്ട്രേലിയ. വൈറസ് ബാധിതർ 3,635. മരണം 14
•ഘാനയും അടച്ചുപൂട്ടലിലേക്ക്. 137 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലുമരണം
•യാത്ര നിരോധനം കർശനമാക്കി തുർക്കി
•തായ്ലൻഡിൽ ആദ്യമരണം. വൈറസ് ബാധിതരുടെ എണ്ണം 1,245
•ജപ്പാനിൽ രോഗികളുടെ എണ്ണത്തിൽ വർധന.
•ജോർഡനിൽ ആദ്യ മരണം
•ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് വൻകരകളിലെ യു.എൻ ഉദ്യോഗസ്ഥർക്കും കോവിഡ്
•മെക്സികോയിൽ വൈറസ് ബാധിതരുടെ എണ്ണം 717; 12 മരണം
•യു.എൻ ആസ്ഥാനത്ത് നടത്താനിരുന്ന ആണവായുധ സമ്മേളനം മാറ്റി
•ദക്ഷിണ കൊറിയയിൽ 146 പുതിയ കേസുകൾ
•ഹെയ്തിയിൽ ആശുപത്രി മേധാവിയെ തട്ടിക്കൊണ്ടുപോയി. ആശുപത്രിയിൽനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഡോ. ജെറി ബിതാറിനെ തട്ടിക്കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.