ലോകത്ത് ഒന്നരക്കോടിയും കവിഞ്ഞ് കോവിഡ് ബാധിതർ
text_fieldsവാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. 6.18 ലക്ഷത്തോളം പേരാണ് ഇതുവരെ മരിച്ചത്. 91 ലക്ഷം പേരാണ് രോഗമുക്തരായത്. 53.6 ആണ് നിലവിൽ ചികിത്സയിലുള്ളത്. ജൂൺ 28നാണ് രോഗബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടതെങ്കിൽ 24 ദിവസം കൊണ്ടാണ് അടുത്ത അരക്കോടി പിന്നിട്ടത്.
വേൾഡോമീറ്റർ കണക്കു പ്രകാരം 15,093,246 ആണ് ലോകത്തെ ആകെ രോഗബാധിതർ. 619,465 ആണ് മരണനിരക്ക്. 9,110623 പേർ രോഗമുക്തരായി.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാമതുള്ള അമേരിക്കയിൽ ഏഴാംദിവസവും തുടർച്ചയായി രോഗ ബാധിതരുടെ എണ്ണം 60,000 കടന്നു. കഴിഞ്ഞദിവസം മാത്രം മരിച്ചത് 1,112പേരാണ്. ഇതോടെ ആകെ 144,953 പേരാണ് മരിച്ചത്. 4,028,569 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,886,583 ആണ് രോഗമുക്തി.
രണ്ടാമതുള്ള ബ്രസീലിൽ 81,597 പേരാണ് മരിച്ചത്. 2,166,532 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,465,970 ആണ് രോഗമുക്തി. മൂന്നാമതുള്ള ഇന്ത്യയിൽ 28,770 പേരാണ് മരിച്ചത്. 1,194,085 ആണ് ഇതുവരെയുള്ള രോഗബാധിതർ. 752,393 ആണ് രോഗമുക്തി. നാലാമതുള്ള റഷ്യയിൽ 12,580പേരാണ് മരിച്ചത്. 783,328 ആണ് ആകെ കേസുകൾ. 562, 384 ആണ് രോഗമുക്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.