തകർന്ന പാലത്തിൽനിന്ന് കപ്പലിന് മോചനം; ജീവനക്കാർക്കില്ല
text_fieldsവാഷിങ്ടൺ: ആഴ്ചകൾക്ക് മുമ്പ് യു.എസ് നഗരമായ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കി പാലത്തിൽ ഇടിച്ച കപ്പലിനകത്തെ ജീവനക്കാർ പുറത്തുകടക്കാനാകാതെ അകത്തുതന്നെ. അന്വേഷണത്തിന്റെ ഭാഗമായി പുറത്തിറങ്ങാനാവാതിരുന്ന 20 ഇന്ത്യക്കാരടക്കം 21 ജീവനക്കാരാണ് ഇപ്പോഴും അതിനകത്ത് ജീവിതം തള്ളിനീക്കുന്നത്.
ചരക്കുകപ്പലിന്റെ മുൻഭാഗത്ത് കുടുങ്ങിക്കിടന്ന പാലത്തിന്റെ ഒരുഭാഗം നിയന്ത്രിത സ്ഫോടനത്തിലൂടെ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. തുടർനടപടികൾ ബാക്കിനിൽക്കുന്നതിനാൽ ജീവനക്കാർക്ക് ഇനി എന്ന് നാട്ടിലേക്ക് മടങ്ങാനാകുമെന്നതു സംബന്ധിച്ച് ധാരണയില്ല. യു.എസിലെ ദേശീയ ഗതാഗത സുരക്ഷാ ബോർഡാണ് കേസ് അന്വേഷിക്കുന്നത്. സ്ഫോടനം നടന്നപ്പോഴും ജീവനക്കാർ കപ്പലിനകത്തുതന്നെയുണ്ടായിരുന്നു.
നാലു കിലോമീറ്ററോളം അകലെയുള്ള തുറമുഖത്തേക്ക് കപ്പൽ എന്ന് മടങ്ങുമെന്നതു സംബന്ധിച്ചും ജീവനക്കാർക്ക് ധാരണയില്ല. ഇവരുടെ ഫോണുകൾ അധികൃതർ കണ്ടുകെട്ടിയിരുന്നതിനാൽ ആദ്യ ആഴ്ചകളിൽ വാർത്താവിനിമയത്തിനുപോലും സംവിധാനങ്ങളുണ്ടായിരുന്നില്ല. നിലവിൽ താൽക്കാലിക ഫോണുകൾ നൽകിയിട്ടുണ്ടെങ്കിലും ഓൺലൈൻ ഇടപാടുകൾ മുടങ്ങിയതും ഫോൺ നമ്പറുകളടക്കം ഇല്ലാത്തതും തടസ്സമാകുന്നതായി പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.