Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2023 10:29 PM IST Updated On
date_range 8 Nov 2023 10:29 PM ISTബോട്ടിൽ പാനീയം കുടിച്ചവർക്ക് രോഗബാധ; ടാപ്പ് വെള്ളം കുടിക്കാൻ നിർദേശിച്ച് ക്രൊയേഷ്യ
text_fieldsbookmark_border
സാഗ്രെബ്: ബോട്ടിൽ പാനീയം കുടിച്ച നിരവധിപേർ അസുഖബാധിതരായ സാഹചര്യത്തിൽ ജനങ്ങളോട് ടാപ്പ് വെള്ളം മാത്രം കുടിക്കാൻ നിർദേശിച്ച് ക്രൊയേഷ്യൻ അധികൃതർ. ബോട്ടിൽ പാനീയങ്ങളിൽ ചില രാസവസ്തുക്കൾ കലർന്നതാണ് രോഗബാധക്ക് കാരണമെന്ന് കരുതുന്നു. മിക്കവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും ഉടൻതന്നെ ആശുപത്രി വിടുമെന്നും ആരോഗ്യമന്ത്രി വിലി ബെറോസ് പറഞ്ഞു.
സംശയാസ്പദമായ പാനീയങ്ങൾ കടകളിൽനിന്നും റസ്റ്റാറന്റുകളിൽനിന്നും നീക്കംചെയ്യാനും അധികൃതർ ഉത്തരവിട്ടു. ഏത് ഉൽപന്നമാണ് പിൻവലിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, കൊക്ക കോള ബ്രാൻഡിലുള്ള ഉൽപന്നങ്ങളാണ് പ്രശ്നമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story