വിദേശനിക്ഷേപത്തിന് പച്ചക്കൊടി വീശി ക്യൂബ
text_fieldsഹവാന: 60 വർഷത്തിനിടെ ആദ്യമായി ചില്ലറ, മൊത്ത വ്യാപാര മേഖലയിൽ വിദേശ നിക്ഷേപകർക്ക് വാതിൽ തുറന്നിട്ടുനൽകി കമ്യൂണിസ്റ്റ് ക്യൂബ. 1960കളിൽ ചില്ലറ വ്യാപാരരംഗം ഫിദൽ കാസ്ട്രോ ദേശസാത്കരിച്ച ശേഷം ഇതുവരെയും വിദേശികൾ ഈ രംഗത്ത് ഉണ്ടായിരുന്നില്ല.
രാജ്യം സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് നടുവിൽ നിൽക്കെയാണ് നടപടി. മരുന്നും ഭക്ഷണവുമുൾപ്പെടെ അവശ്യവസ്തുക്കളുടെ ക്ഷാമം പരിഹരിക്കാൻ ഇതുവഴി സാധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
വിദേശ നിക്ഷേപകർക്ക് ഭാഗികമായോ പൂർണമായോ നിക്ഷേപിക്കാനാകുംവിധമാണ് നിയമഭേദഗതി. കടുത്ത സർക്കാർ നിയന്ത്രണങ്ങൾ തുടർന്നും നിലനിൽക്കുമെന്നതിനാൽ വിദേശ നിക്ഷേപകർ എത്രകണ്ട് താൽപര്യപ്പെടുമെന്ന സംശയം നിലനിൽക്കുന്നുണ്ട്. എല്ലാ പരിശോധനയും പൂർത്തിയാക്കിയാകും വിദേശികൾക്ക് അവസരമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.