ക്യൂബയിൽ മരുന്നിനും ഭക്ഷണത്തിനും കസ്റ്റംസ് തീരുവ ഒഴിവാക്കി
text_fieldsഹവാന: വൻ പ്രതിഷേധത്തെത്തുടർന്ന് മരുന്നിനും ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കും ഏർപ്പെടുത്തിയ ഇറക്കുമതിച്ചുങ്കം ക്യൂബൻ സർക്കാർ തൽകാലത്തേക്ക് ഒഴിവാക്കി. അടുത്ത തിങ്കളാഴ്ച മുതൽ ഈ സാധനങ്ങൾ ക്യൂബയിലേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ടാകില്ല. ക്യൂബൻ പ്രധാനമന്ത്രി മാനുവൽ മറോറോ ക്രൂസ് ആണ് ഇക്കാര്യം അറിയിച്ചത്. നിരവധി യാത്രക്കാർ ഇക്കാര്യം ആവശ്യപ്പെട്ടതായും അതിനാലാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണം,മരുന്ന് എന്നിവയുടെ ലഭ്യതക്കുറവ്, വിലക്കയറ്റം, കോവിഡ് തടയുന്നതിലെ സർക്കാറിെൻറ വീഴ്ച തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധവുമായി ആയിരങ്ങളാണ് കഴിഞ്ഞ ദിവസം ക്യൂബൻ തെരുവുകളിൽ പ്രതിഷേധവുമായി അണിനിരന്നത്. ക്യൂബയിലേക്ക് വരുന്നവർ കൊണ്ടുവരുന്ന അവശ്യവസ്തുക്കൾക്കു മേൽ കസ്റ്റംസ് തീരുവ ചുമത്തരുതെന്നായിരുന്നു പ്രതിഷേധക്കാർ മുന്നോട്ടുവെച്ച പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.