ഇന്ത്യൻ ആരോഗ്യ മേഖലക്ക് ദാവോസ് ഫോറത്തിൽ പ്രശംസ, സഹകരിക്കാൻ താൽപര്യമെന്ന് ക്യൂബ
text_fieldsദാവോസ്: ഇന്ത്യൻ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും സഹകരിക്കാൻ താൽപര്യമുണ്ടെന്നും ക്യൂബ. ലോക സാമ്പത്തിക ഫോറത്തിൽ ഔഷധ ഗവേഷണം, നിർമാണം എന്നിവയെ കുറിച്ചുള്ള ചർച്ചയിലാണ് ക്യൂബൻ ആരോഗ്യ മന്ത്രി ഷൂസെ മിറാൻഡ ഇന്ത്യൻ ആരോഗ്യ മേഖലയെ പ്രകീർത്തിച്ചത്.
ജനീവയിൽ നടന്ന 75-ാമത് ലോക ആരോഗ്യ ഫോറത്തിൽ സംസാരിച്ച കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, ആഗോളതലത്തിൽ ആരോഗ്യ മേഖലയിൽ രാജ്യം വഹിക്കാൻ പോകുന്ന പങ്കിനെ കുറിച്ച് വിശദീകരിച്ചു. ആരോഗ്യ മേഖലയിൽ ഇരുരാജ്യങ്ങളും സഹകരിക്കാൻ ചർച്ചയിൽ ധാരണയായെന്ന് ആരോഗ്യ മന്ത്രി ട്വീറ്റ് ചെയ്തു.
കോവിഡ് വാക്സിൻ വിജയകരമായി പൂർത്തിയാക്കിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം 192.52 കോടി ആളുകളാണ് ചൊവ്വാഴ്ച വരെ വാക്സിൻ സ്വീകരിച്ചത്. 2022 മാർച്ച് 16ന് 12 മുതൽ 14 വയസുവരെ ഉള്ളവർക്ക് വാക്സിൻ വിതരണം തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.