സ്ത്രീകളെ ലൈംഗിക അടിമകളാക്കിയ കൾട്ട് സ്ഥാപകന് 120 കൊല്ലം തടവ്
text_fieldsബ്രൂക്ക്ലിൻ: നിരവധി സ്ത്രീകളെ ലൈംഗിക അടിമകളാക്കിയും പട്ടിണിക്കിട്ടും പലവിധം പീഡിപ്പിച്ച നിഗൂഢ കൾട്ട് സ്ഥാപകന് 120 വർഷത്തെ തടവ് ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. ന്യൂയോർക് നഗരത്തിനടുത്തുള്ള അൽബാനിയിൽ എൻ.എക്സ്.ഐ.വി.എം എന്ന പേരിൽ കൾട്ട് സ്ഥാപിച്ച് ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും നടത്തിയ കീത്ത് റെനീറെ(60)യെ ആണ് ബ്രൂക്ക്ലിൻ ജില്ല കോടതി ശിക്ഷിച്ചത്.
അമേരിക്കൻ നിയമം അനുശാസിക്കുന്ന പരമാവധി പിഴ ശിക്ഷയായ 1.75 മില്യൺ ഡോളർ (12.60 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്. ''ഇരകളിൽ ഇയാൾ സൃഷ്ടിച്ച വേദനയും വ്യഥയും വിവരിക്കാൻ കൃത്യമായ വാക്കുപോലും കിട്ടുന്നില്ല' എന്നായിരുന്നു വിധിന്യായത്തിൽ ജഡ്ജി നിക്കോളാസ് ഗരൗഫിസ് അഭിപ്രായപ്പെട്ടത്.
ഡയറ്റിെൻറ പേരിൽ സ്ത്രീകളെ പട്ടിണിക്കിടുകയും പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തുകയും തുടങ്ങി ഒട്ടേറെ കുറ്റങ്ങൾ ഇയാൾക്കെതിരെ തെളിഞ്ഞു. ഇതിനിടെ, കീത്തിനെ ശിക്ഷിക്കരുതെന്ന് അപേക്ഷിച്ച് നിരവധി പേർ തനിക്ക് കത്തെഴുതിയെന്നും ഒരു ഇരയുടെ പിതാവ് വരെ ഇക്കൂട്ടത്തിലുണ്ടെന്നും ജഡ്ജി വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.