'സാത്താൻ' മൈക്കലിന്‍റെ പുതിയ രൂപമാറ്റം; ഇക്കുറി മുറിച്ചുമാറ്റിയത് ഈ അവയവം
text_fieldsസാവോപോളോ: സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാനായി പലതരം മേക്കോവറുകൾ നടത്തുന്ന മനുഷ്യൻമാരെ നാം കണ്ടിട്ടുണ്ട്. ബ്രസീലിലെ സാവോപോളോ സ്വദേശിയായ 44 കാരൻ മൈക്കൽ ഫാരോഡോ പ്രാഡോ പ്രശസ്തനായത് തന്‍റെ വിചിത്രമായ രൂപം കൊണ്ടാണ്.
ബ്രസീലിൽ 25 വർഷമായി ടാറ്റൂ ആർട്ടിസ്റ്റാണ് മൈക്കൽ. മറ്റുള്ളവർക്ക് പച്ചകുത്തുന്നതിനൊപ്പം സ്വന്തം ശരീരത്തിലും ഇയാൾ വിവിധ രൂപങ്ങൾ പരീക്ഷിക്കുക പതിവായിരുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത പച്ചകുത്തലിനെ തുടർന്ന് ഇയാൾക്ക് ലഭിച്ചത് വിചിത്രമായ രൂപമാണ്.
തന്നെ കണ്ട് ആളുകൾ ഭയക്കാൻ ആരംഭിച്ചതോടെ ൈമക്കൽ സ്വയം ഒരു 'ചെകുത്താനാകാൻ' തീരുമാനിക്കുകയായിരുന്നു. അങ്ങിനെയാണ് സ്വന്തം മൂക്കിെൻറ പകുതി മുറിച്ച് കളയാൻ തീരുമാനിച്ചത്. മൂക്ക് മുറിച്ചുമാറ്റിയ ലോകത്തെ മൂന്നാമത്തെ വ്യക്തിയാണ് മൈക്കലെന്ന് ഭാര്യ അവകാശപ്പെട്ടു. തന്‍റെ മേക്കോവർ ചിത്രങ്ങൾ മൈക്കിൾ തെൻറ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്.
മൂക്കിെൻറ വലിയൊരു ഭാഗം നീക്കം ചെയ്ത് തുന്നിച്ചേർത്ത മൈക്കൽ ഇപ്പോൾ തന്‍റെ രണ്ട് വിരലുകൾ മുറിച്ച് മാറ്റിയും വെള്ളിനിറത്തിലുള്ള രണ്ട് ദംഷ്‌ട്രകൾ സ്ഥാപിച്ചുമാണ് ഏവരെയും ഞെട്ടിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളിൽ മൈക്കലിന്‍റെ ഇടത് കൈപ്പത്തിയിലെ മോതിര വിരൽ മുറിച്ചുമാറ്റിയ നിലയിലാണ്. വലത് കൈയ്യുടെ നടുവിരലും മുറിച്ച് മാറ്റിയിരിക്കുന്നു.
കൈവിരലുകൾ മുറിച്ചുമാറ്റാനും മറ്റ് രൂപമാറ്റങ്ങൾക്കുമായി ഏകദേശം 80,000 രൂപയോളം ഇയാൾ ചെലവിട്ടതായി മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
ശരീരത്തിൽ രൂപമാറ്റം വരുത്തുന്നതിൽ വിദഗ്ധയാണ് തന്‍റെ ഭാര്യയെന്നാണ് മൈക്കിൽ പറയുന്നത്. പച്ചകുത്തലിൽ ഏർപ്പെടുമ്പോൾ അവളുടെ മാസ്റ്റർപീസ് ആകണമെന്നാണ് എെൻറ ആഗ്രഹം. പച്ച കുത്തൽ ഏറെ വേദനാജനകമാണെന്നും എന്നാൽ ആഗ്രഹിച്ച രൂപം കൈവരിക്കാൻ വേദന സഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.