ജയില്‍ ചാടിയ കൊലയാളിക്കായി ഹെലികോപ്റ്ററും ഡ്രോണും ഉപയോഗിച്ച് അന്വേഷണം
text_fieldsപെൻസിൽവാനിയ: ഒരാഴ്ച മുമ്പ് പ്രാദേശിക ജയിലിൽ നിന്ന് രക്ഷപ്പെട്ട കൊലയാളിക്ക് വേണ്ടി യു.എസ് സംസ്ഥാനമായ പെൻസിൽവാനിയയിൽ പത്താം ദിവസവും അന്വേഷണം തുടരുന്നു. പോലീസുകാരുടെ നേതൃത്വത്തില്‍ ഹെലിക്കോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള അന്വേഷണമാണ് നടന്നുവരുന്നത്.
പ്രദേശവാസികൾക്ക് ജാഗ്രത പാലിക്കാനായി പൊലീസ് മുന്നറിയിപ്പുനൽകി. പൊലീസിന്‍റെ കണ്ണ് വെട്ടിച്ചാണ് 34-കാരനായ ബ്രസീലിയൻ പൗരന്‍ ഡാനെലോ കാവൽകാന്‍റെ സ്വൈര്യവിഹാരം നടത്തുന്നത്.
ഒമ്പത് ദിവസം മുമ്പാണ് ഡാനെലോ കാവൽകാന്‍റോയെ അവസാനമായി ജയിലിൽ കണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കാവൽകാന്‍റെ ചെസ്റ്റർ കൗണ്ടി ജയിലിൽ നിന്ന് രക്ഷപ്പെട്ടതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ജയില്‍ അധികൃതര്‍ പുറത്ത് വിട്ടു.
വെള്ള ടീഷര്‍ട്ടും നീല ജീന്‍സും ധരിച്ച ഇദ്ദേഹം രണ്ട് ചുമരുകള്‍ക്കിടയിലൂടെ സാഹസികമായി രക്ഷപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇയാള്‍ രക്ഷപ്പെടുമ്പോള്‍ സമീപത്തായി മറ്റൊരു ജയില്‍പ്പുള്ളി നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
പെൻസിൽവാനിയ ജയിലില്‍ നിന്നും ഈ വര്‍ഷം രക്ഷപ്പെടുന്ന രണ്ടാമത്തെ കുറ്റവാളിയാണ് ഡാനെലോ. കഴിഞ്ഞ മെയില്‍ ഒരു കുറ്റവാളി രക്ഷപ്പെട്ടതിന് പിന്നാലെ സിസിടിവി നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇതിന് പുറമേ റേസര്‍ വയര്‍ ഉപയോഗിച്ച് മുള്ളുവേലിക്ക് സമാനമായി വേലി തീര്‍ത്തു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. വാച്ച് ടവറിലെ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടി മാറുന്ന സമയം കണക്കാക്കിയായിരുന്നു സാഹസികമായ രക്ഷപെടല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.