Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇത്​ വെല്ലുവിളി ഏറിയ...

ഇത്​ വെല്ലുവിളി ഏറിയ ഘട്ടം; ബിൽ ഗേറ്റ്​സിന്‍റെ വിവാഹ മോചനത്തെ കുറിച്ച്​ മകളുടെ വൈകാരിക കുറിപ്പ്​

text_fields
bookmark_border
bill gates and melinda gates
cancel
camera_alt

ബിൽ ഗേറ്റ്​സ്​, മെലിൻഡ

27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനുള്ള ബിൽ ഗേറ്റ്​സിന്‍റെയും മെലിൻഡയുടെയും തീരുമാനം എങ്ങനെയാണ്​ ഉൾ​െകാള്ളേണ്ടതെന്ന്​ അറിയില്ലെന്ന്​ മകൾ ജെന്നിഫർ ഗേറ്റസ്​​. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ച വിവരം എല്ലാവരും അറിഞ്ഞിരിക്കു​മല്ലോ എന്ന മുഖവുരയോടെയാണ് 25 കാരി ജെന്നിഫർ തന്‍റെ വികാരം പ്രകടിപ്പിച്ചുകൊണ്ട്​ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്​ പങ്കുവെച്ചത്​. മാതാപിതാക്കളുടെ വിവാഹ മോചനത്തെകുറിച്ച്​ വ്യക്​തിപരമായി ഒന്നും പറയില്ലെന്നും അവർ വ്യക്​തമാക്കുന്നുണ്ട്​.

ബിൽഗേറ്റ്​സ്​ - മെലിൻഡ ദമ്പതികളുടെ മുത്ത മകളാണ്​ ജെന്നിഫർ. 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ തീരുമാനിച്ച വിവരം ബിൽ ഗേറ്റ്​സും മെലിൻഡയും ഒരു സംയുക്​ത പ്രസ്​താവനയിലൂടെയാണ്​ ലോകത്തെ അറിയിച്ചത്​. ഈ പ്രസ്​താവന പുറത്തു വന്ന ഉടനെയായിരുന്നു ജെന്നിഫറിന്‍റെ പോസ്റ്റ്​.

'ഇത്​ ഞങ്ങളുടെ കുടുംബത്തിന്​ വളരെ ​െവല്ലുവിളി നിറഞ്ഞ ഒരു സമയമാണ്​. ഈ സമയത്ത്​ കുടുംബത്തിനും സ്വന്തത്തിനും താങ്ങാകാൻ ശ്രമിക്കുകയാണ്​. (അവരുടെ) വേർപിരിയലിനെ കുറിച്ച്​ ഇനി ഞാൻ ഒന്നും പറയില്ല. അതേസമയം, മാതാപിതാക്കളുടെ ദയാപൂർവമുള്ള വാക്കുകളും പിന്തുണയുമായിരുന്നു എന്‍റെ ലോകമെന്ന്​ നിങ്ങളറിയണം ' -ജെന്നിഫർ കുറിച്ചു.

ദീർഘകാലം ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്ന മൈക്രോ സോഫ്​റ്റ്​ സ്​ഥാപകൻ ബിൽ ഗേറ്റ്​സ്​ ഫോർബ്​സ്​ പട്ടിക അനുസരിച്ച്​ ഇപ്പോൾ ലോകത്തെ നാലാമത്തെ​ ധനികനാണ്​. ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ജീവകാരുണ്യ സംഘടനയായ ബിൽ– മെലിൻഡ ഫൗണ്ടേഷന്‍റെ സാരഥികളാണ്​ ബിൽ ഗേറ്റ്​സും മെലിൻഡയും. വേർപിരിയുമെങ്കിലും ബിൽ– മെലിൻഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാനാണ്​ ഇരുവരുടെയും തീരുമാനം. വനിതകളുടെ അവകാശ സംരക്ഷണത്തിനും കാലാവസ്​ഥ വ്യതിയാനങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ 5 കോടി ഡോളർ ചെലവഴിച്ചിരുന്നു.

'ഒരുപാട് ആലോചനകൾക്ക്​ ശേഷമെടുത്ത തീരുമാനമാണ്. ദമ്പതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാൻ സാധിക്കാത്തതിനാലാണ് വേർപിരിയുന്നത്. ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകും' -ഇരുവരും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന ഇങ്ങിനെയായിരുന്നു.

ബ്ലൂംബർഗ്​ ബിസിനസ്​ ഇൻഡെക്​സിന്‍റെ കണക്കു​കൾ പ്രകാരം 65കാരനായ ബിൽഗേറ്റ്​സിനും 56കാരിയായ മെലിൻഡക്കുമായി 145 ബില്യൺ ഡോളർ ആസ്​തിയുണ്ട്​.

1987 മുതൽ മൈക്രോസോഫ്​റ്റിൽ മാനേജരായിരുന്ന മെലിൻഡയും ബിൽഗേറ്റ്​സും വിവാഹിതരാകുന്നത്​ 1994 ൽ ആണ്​. 25 കാരിയായ ജെന്നിഫറിനെ കൂടാതെ രണ്ട്​ മക്കൾ കൂടിയുണ്ട്​ ദമ്പതികൾക്ക്​. 21 കാരനായ റോറിയും 18 കാരിയായ ഫോബേയുമാണ്​ അവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bill GatesBill and Melinda Gates Foundation
News Summary - daughter of bill and melinda open up about their divorce
Next Story