'പാകിസ്താന് നാണക്കേടിന്‍റെ ദിനം'; ശ്രീലങ്കൻ സ്വദേശിയെ തല്ലിക്കൊന്നതിനെതിരെ ഇംറാൻ ഖാൻ
text_fieldsലാഹോർ: മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ശ്രീലങ്കൻ സ്വദേശിയെ തല്ലിക്കൊല്ലുകയും മൃതദേഹം കത്തിക്കുകയും ചെയ്ത സംഭവത്തിനെതിരെ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. പാകിസ്താന് നാണക്കേടിന്‍റെ ദിനമെന്ന് പറഞ്ഞ അദ്ദേഹം, ഞെട്ടിപ്പിച്ച ആൾക്കൂട്ട ആക്രമണത്തിൽ നടക്കുന്ന അന്വേഷണത്തിൽ സ്വന്തം നിലയിൽ മേൽനോട്ടം വഹിക്കുമെന്നും വ്യക്തമാക്കി.
ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരുമെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ട് ജില്ലയിൽ ഫാക്ടറി മാനേജരായി ജോലി ചെയ്തിരുന്ന പ്രിയാനന്ദ കുമരയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഖുർആൻ വരികൾ ആലേഖനം ചെയ്ത തെഹ്രീകെ ലബ്ബെയ്ക് പാകിസ്താെൻറ (ടി.എൽ.പി) പോസ്റ്റർ നശിപ്പിച്ചുവെന്നാരോപിച്ചാണ് മർദനം.
സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും 48 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടുന്നും ഇംറാൻ പറഞ്ഞു. പോസ്റ്റർ കീറിക്കളഞ്ഞത് ശ്രദ്ധയിൽപെട്ട ജീവനക്കാർ വിവരം കൈമാറുകയും പിന്നീടത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.