യു.എസ് വെടിവെച്ചിട്ടതുപോലുള്ള ബലൂൺ തങ്ങളുടെ വ്യോമപരിധിയിലൂടെയും കടന്നുപോയിയെന്ന് കൊളംബിയ
text_fieldsകൊളംബിയ: യു.എസിന്റെ ആകാശത്ത് ചൈനീസ് ചാര ബലൂൺ കണ്ടെന്ന ആരോപണത്തിനു പിന്നാലെ ബാലൂണുമായി സാമ്യമുള്ള ഒരു വസ്തു തങ്ങളുടെ ആകാശ പരിധിയിലൂടെ കടന്നുപോയതായി കൊളംബിയ. യു.എസ് വെടിവെച്ചിട്ടതു പോലുള്ള ബലൂൺ ലാറ്റിൻ അമേരിക്കയിലും കണ്ടിരുന്നു.
ബലൂണുമായി സാമ്യമുള്ള ഒരു വസ്തു വെളളിയാഴ്ച ശ്രദ്ധയിൽ പെട്ടുവെന്നും തങ്ങളുടെ വ്യോമ പരിധി കഴിയും വരെ അതിനെ നിരീക്ഷിച്ചിരുന്നുവെന്നും കൊളംബിയൻ വ്യോമസേന അറിയിച്ചു.
17,000മീറ്റർ ഉയരത്തിലാണ് ബലൂൺ കണ്ടെത്. മണിക്കൂറിൽ 46 കിലോമീറ്റർ വേഗതയുണ്ടായിരുന്നു. അത് ദേശീയ സുരക്ഷക്കോ പ്രതിരോധത്തിനോ വ്യോമ സുരക്ഷക്കോ ഭീഷണി ഉയർത്തിയിട്ടില്ലെന്നും കൊളംബിയ വ്യക്തമാക്കി.
മറ്റു രാജ്യങ്ങളും സ്ഥാപനങ്ങളുമായി സഹകരിച്ച് ഈ വസ്തുവിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണങ്ങൾ ആരംഭിച്ചിരുന്നുവെന്നും വ്യോമസേന വ്യക്തമാക്കിയിരുന്നു.
ദിവസങ്ങളോളം യു.എസിന്റെ വ്യോമ പരിധിയിൽ തങ്ങിയ ബലൂൺ ചൈനയുടെ ചാര ബലൂണാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം യു.എസ് വെടിവെച്ചിട്ടിരുന്നു. എന്നാൽ അത് കാലാവസ്ഥാ നിരീക്ഷണ ബലൂണായിരുന്നെന്നും അബദ്ധവശാൽ വഴിമറി പോയതാണെന്നുമായിരുന്നു ചൈന പ്രതികരിച്ചത്. ബലൂൺ യു.എസ് വെടിവെച്ചിട്ടതോടെ ചൈനയും യു.എസും തമ്മിലുള്ള ബന്ധത്തിലും വിള്ളൽ വീണിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.