ബംഗ്ലാദേശിൽ ഡെങ്കിപ്പനി പടരുന്നു; ഈ വർഷം മരിച്ചത് 900ത്തിലേറെ പേർ
text_fieldsധാക്ക: ബംഗ്ലാദേശിൽ ആശുപത്രി സംവിധാനത്തിന് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്ത് ഡെങ്കിപ്പനി പടരുന്നു. ഈ വർഷം ഇതുവരെ 909 ആളുകൾ മരിച്ചു. രാഷ്ട്ര ചരിത്രത്തിലെ ഏറ്റവും മാരകമായ ഡെങ്കി വ്യാപനമാണിത്. ഗ്രാമപ്രദേശങ്ങളിൽ അതിവേഗം പടരുകയാണ് ഈ കൊതുകുജന്യ രോഗം. രാജ്യത്തെ 64 ജില്ലകളിൽ ഡെങ്കി വ്യാപിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ഡെങ്കിപ്പനി ബാധിച്ചവരെ റീഹൈഡ്രേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഇൻട്രാവണസ് ഫ്ലൂയിഡുകളുടെ ക്ഷാമം നേരിടുന്നുണ്ടെന്നും ആവശ്യം വർധിക്കുന്നതിനനുസരിച്ച് ഫാർമസികൾ മരുന്നുവില കുത്തനെ കൂട്ടിയെന്നും റിപ്പോർട്ടുണ്ട്. ജനസാന്ദ്രതയേറിയ നഗരമാണ് ധാക്ക. നല്ലൊരു ശതമാനം ആളുകൾ താമസിക്കുന്നത് ശുചിത്വമില്ലാത്ത ചേരികളിലാണ്. അടഞ്ഞുകിടക്കുന്ന ഡ്രെയിനേജിൽ കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകളുടെ പ്രജനന കേന്ദ്രമാവുന്നു. പരിശീലനം ലഭിച്ച ഡോക്ടർമാരെയും വിദഗ്ധരെയും രാജ്യത്ത് വിന്യസിച്ചതായി ലോകാരോഗ്യ സംഘടനാ മേധാവി ഡോ. തെദ്രൂസ് അദാനോം ഗബ്രിയെസുസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.