Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെള്ളിയാഴ്​ച...

വെള്ളിയാഴ്​ച പ്രാർത്ഥനക്കിടെ അഫ്​ഗാനിലെ ശിയ പള്ളിയിൽ സ്​ഫോടനം; 32 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
വെള്ളിയാഴ്​ച പ്രാർത്ഥനക്കിടെ അഫ്​ഗാനിലെ ശിയ പള്ളിയിൽ  സ്​ഫോടനം; 32 പേർ കൊല്ലപ്പെട്ടു
cancel

കാണ്ഡഹാർ: അഫ്​ഗാനിസ്ഥാനിലെ ശിയ പള്ളിയി​ലുണ്ടായ സ്​ഫോടനങ്ങളിൽ 32 ​പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്​. വെള്ളിയാഴ​്​ച പ്രാർത്ഥനക്കിടെയാണ്​ ശിയ പള്ളിയിൽ സ്​ഫോടനമുണ്ടായത്​. 40 ലേറെ പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​.

അഫ്ഗാനിസ്ഥാനിലെ തെക്കൻ നഗരമായ കാണ്ഡഹാറിലെ ബീബി ഫാത്തിമ മസ്​ജിദിലാണ്​ സ്​​േഫാടനമുണ്ടായത്​. പ്രാർത്ഥനക്കായി നൂറ്​കണക്കിനാളുകൾ പള്ളിയിലെത്തിയിരുന്നു.

പള്ളിയിലും പരിസരങ്ങളിലുമായി മൂന്ന്​ തവണയാണ്​ സ്​ഫോടനമ​ുണ്ടായതെന്ന്​ ദൃക്​സാക്ഷിയെ ഉദ്ധരിച്ച്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. പ്രധാന വാതിലിനും, അംഗശുദ്ധി വരുത്തുന്ന ഇടങ്ങളിലുമാണ്​ പ്രധാനമായി സ്​ഫോടനം ഉണ്ടായത്​.

സ്​ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ്​ സാധ്യതയെന്ന്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shia mosqueAfghanistan
News Summary - Deadly explosion hits Shia mosque in Afghanistan’s Kandahar
Next Story