ബാഗ്ദാദിൽ ഇരട്ട ചാവേർ സ്ഫോടനം, 28 മരണം
text_fieldsബാഗ്ദാദ്: ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്ദാദിൽ ഇരട്ട ചാവേർ സ്ഫോടനം. ബാഗ്ദാദിലെ തിരക്കുള്ള പ്രദേശത്ത് നടന്ന സ്ഫോടനത്തിൽ ഇതുവരെ 28മരണം സ്ഥിരീകരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിൽ 73 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ടൈറാൻ സ്ക്വയറിന് സമീപമുള്ള തിരക്കുള്ള മാർക്കറ്റിലാണ് സ്ഫോടനം നടന്നതെന്ന് ബ്രിഗേഡിയർ ജനറൽ ഹസീം അൽ-അസാവി ഇറാഖി ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു.
മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. സുരക്ഷാ ഉദ്യോഗസ്ഥർ പിന്തുടർന്നപ്പോൾ രണ്ട് ചാവേറുകൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മിലിറ്ററി വക്താവ് യഹിയ റസൂൽ പറഞ്ഞു.
ഇറാഖിൽ ഇത്തരത്തിള്ള ആക്രമണങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് ഇരട്ട ചാവേർ സ്ഫോടനം ഉണ്ടായിരിക്കുന്നത്.
More than a dozen people killed and dozens wounded in central #Baghdad.
— Osama Bin Javaid (@osamabinjavaid) January 21, 2021
Twin suicide bombing at Tayaran Square as bombers with suicide vests blew themselves.
First suicide attacks since 2017, officials fear death toll will rise further.
No claim of responsibility so far. pic.twitter.com/9XoOKlz5nz
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.