ചുറ്റും ഇരുട്ടും ഭയവും; 12 മിനിറ്റ് ഹൃദയം നിലച്ചശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ യുവതിയുടെ വാക്കുകൾ
text_fieldsമരിച്ചതിന് ശേഷം എവിടെയാകും? എന്തായിരിക്കും? ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടാകില്ല. മരണത്തെ ചുറ്റിപ്പറ്റിയുള്ള കഥകളായിരിക്കും പലരുടെയും ചിന്തകൾക്ക് ബലം നൽകുന്നതും. ചിലർ മരണശേഷം സ്വർഗവും നരകവുമാണ് ചിന്തിക്കുന്നതെങ്കിൽ മരണശേഷം സമാധാനമാണെന്നും ഒന്നുമില്ലെന്നും വിശ്വസിക്കാനാണ് ചിലർക്കിഷ്ടം.
മരണത്തിന്‍റെ വക്കിെലത്തി ജീവൻ തിരികെ പിടിച്ച അനുഭവങ്ങൾ ചിലർക്ക് പങ്കുവെക്കാനുണ്ടാകും. അത്തരത്തിൽ 'നിയർ ഡെത്ത് എക്സ്പീരിയൻസ് ഫൗണ്ടേഷ'ന്‍റെ വെബ്സൈറ്റിൽ പങ്കുവെച്ചിരിക്കുന്ന ഒരു യുവതിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഹൃദയാഘാതം മൂലം 12 മിനിറ്റ് സാൻഡിയുടെ ഹൃദയം നിലച്ചിരുന്നു. അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ സാൻഡി തന്‍റെ 12 മിനിറ്റ് വിവരിക്കുന്നതാണ് കുറിപ്പ്. ഹൃദയമിടിപ്പ് മാത്രമല്ല, പൾസോ, തലച്ചോറിൽ തരംഗ ചലനമോ ഒന്നും സാൻഡിക്കുണ്ടായിരുന്നില്ല. എന്നാൽ തന്‍റെ അവസാനമെന്ന് കരുതിയ ആ നിമിഷങ്ങൾ ഭീകരവും പേടിപ്പെടുത്തുന്നതുമായിരുന്നുവെന്നാണ് സാൻഡിയുടെ വാക്കുകൾ.
'ഞാൻ എവിടെയാണെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ അവിടെനിന്ന് പറന്നകലുന്നതുപോലെയായിരുന്നു. ഞാൻ അവിടെയുണ്ടായിരുന്നെങ്കിലും ദശലക്ഷം മൈലുകൾക്ക് അപ്പുറമായിരുന്നു. എന്‍റെ ബോധം മറഞ്ഞിരുന്നതായും പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ, അവർ എന്താണ് യഥാർഥത്തിൽ ആ സമയത്ത് പറഞ്ഞിരുന്നതെന്ന് എനിക്ക് പറയാൻ കഴിയും. അവർ എവിടെയാണെന്നും ആ സമയത്ത് അവരുടെ കൈകളിൽ എന്തായിരുന്നുവെന്നും എനിക്ക് പറയാനാകും. എന്‍റെ കണ്ണുകൾ അടഞ്ഞിരുന്നുവെങ്കിലും ഞാൻ എല്ലാം കാണുന്നുണ്ടായിരുന്നു. ഞാൻ എന്‍റെ ഓർമകെള തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. പക്ഷേ എനിക്കതിന് സാധിച്ചില്ല, എല്ലാം മാഞ്ഞുപോകുകയായിരുന്നു.പിന്നീട് എന്‍റെ കൂടെ ആരോ ഉണ്ടായിരുന്നു. അത് എന്നെ ഭയപ്പെടുത്തി. ഇരുട്ട് നിറയുന്നത് കണ്ടു, ചിന്തയിലും ഇരുട്ടും ഭയവുമായിരുന്നു. ഉച്ചത്തിൽ അലറികരയണമെന്ന് തോന്നി. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല' -സാൻഡി എൻ.ഡി.ഇ.ആർ.എഫ് വെബ്സൈറ്റിൽ കുറിച്ചു.
ആ നിമിഷങ്ങളിൽ അനുഭവപ്പെട്ട ഭയാനക സാന്നിധ്യം തന്നെ ഇപ്പോഴും പിന്തുടരുന്നുണ്ടെന്നും സാൻഡി കുറിച്ചു. സാൻഡിയുടെ കുറിപ്പ് നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. മരണശേഷവും ജീവിതമുണ്ടെന്നതിന്‍റെ തെളിവാണ് സാൻഡിയുടെ അനുഭവം എന്നായിരുന്നു പലരുടെയും പ്രതികരണം.
മനുഷ്യന്‍റെ മസ്തിഷ്കത്തിന്റെ അതിജീവന തന്ത്രമാകും ഇത്തരമൊരു ഭ്രമമെന്ന് വർഷങ്ങളായി മരണാനുഭവങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന സാം പർണിയ അഭിപ്രായപ്പെട്ടു. മരണം കറുപ്പോ വെളുപ്പോ ആയ നിമിഷങ്ങൾ മാത്രമല്ല, അതൊരു പ്രക്രിയ കൂടിയായിരിക്കും. തലച്ചോർ പ്രവർത്തനം അവസാനിക്കുേമ്പാൾ മനുഷ്യ ജീവിതവും അവസാനിക്കുമെന്നും പർണിയ ഉറപ്പിച്ച് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.