ഇന്ത്യയിൽ പൗരസ്വാതന്ത്ര്യത്തിന് മരണമണി; ആശങ്കയോടെ 'ഫ്രീഡം ഹൗസ്' റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: ഇന്ത്യ 'ഭാഗിക സ്വാതന്ത്ര്യ'മുള്ള രാജ്യത്തിലേക്ക് മാറിയെന്ന് റിപ്പോർട്ട്. അമേരിക്കൻ സർക്കാർ ധനസഹായം നൽകുന്ന സർക്കാറിതര സംഘടന 'ദ ഫ്രീഡം ഹൗസി'െൻറ വാർഷിക റിപ്പോർട്ടിലാണ് ഈ നിഗമനം. പോയവർഷം സംഘടന തയാറാക്കിയ റിപ്പോർട്ടിൽ ഇന്ത്യ സ്വതന്ത്ര രാജ്യമായിരുന്നു. ലോകത്തെ രാഷ്ട്രീയ അവകാശങ്ങളും സ്വാതന്ത്ര്യവുമാണ് ഇവർ വിലയിരുത്തുന്നത്.
റിപ്പോർട്ടിൽ നിന്ന്:
2014ൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേറ്റതോടെ, രാജ്യത്തെ രാഷ്ട്രീയ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും പരുങ്ങലിലായി. മനുഷ്യാവകാശ സംഘടനകൾക്കുമേൽ സമ്മർദമേറി. അക്കാദമിക് രംഗത്തുള്ളവർക്കും മാധ്യമ പ്രവർത്തകർക്കും നേരെ ഭീഷണി ഉയർന്നു. മുസ്ലിംകൾക്കെതിരെ വ്യാപക ആക്രമണങ്ങളുണ്ടായി.
2019ൽ വീണ്ടും മോദി വന്നതോടെ, ഈ തകർച്ച വീണ്ടും വർധിച്ചു. മോദി സർക്കാറും അവരുടെ പാർട്ടിയുടെ സംസ്ഥാന ഭരണകൂടങ്ങളും വിമതസ്വരം ഉയർത്തുന്നവരെ 2020ൽ അടിച്ചൊതുക്കി. കോവിഡ് കാലത്തെ ലോക്ഡൗൺ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനത്തിന് വഴിയൊരുക്കി. 1000 കിലോമീറ്ററിലധികം നടന്നുപോയവരുണ്ട്.
ചിലർ വഴിയിൽ മരിച്ചുവീണു. ഇവരുടെ കണക്ക് പോലും കൈയിലില്ലെന്നാണ് സർക്കാർ പാർലമെൻറിനെ അറിയിച്ചത്. ഭരണകക്ഷിയായ ഹൈന്ദവ ദേശീയത പാർട്ടി മുസ്ലിംകളെ ബലിയാടുകളാക്കുന്നത് പ്രോത്സാഹിപ്പിച്ചു. കഴിഞ്ഞ മാർച്ചിൽ ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ നടന്ന പ്രചാരണങ്ങൾ സൂചിപ്പിച്ച്, മുസ്ലിംകൾ വൈറസ് വ്യാപിപ്പിക്കുന്നവരാണെന്ന് പ്രചരണമുണ്ടായ കാര്യം റിപ്പോർട്ടിൽ എടുത്തുപറഞ്ഞു.
പലയിടത്തും ഇതിെൻറ പേരിൽ ആൾക്കൂട്ട ആക്രമണങ്ങളുണ്ടായി. ചൈനയെപ്പോലുള്ള രാജ്യങ്ങൾക്കുമുന്നിൽ ജനാധിപത്യത്തിെൻറ പാരമ്പര്യം ഉയർത്തിപ്പിടിക്കേണ്ട ഇന്ത്യയെ മോദി ഭരണകൂടവും അദ്ദേഹത്തിെൻറ പാർട്ടിയും മറ്റൊരു ഏകാധിപത്യ സംവിധാനത്തിലേക്ക് നയിക്കുകയാണ്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതംമാറ്റത്തിനെതിരെ കൊണ്ടുവന്ന നിയമം രണ്ടു മതങ്ങളിലുള്ളവർ വിവാഹം കഴിക്കുന്നത് തടയുന്ന അവസ്ഥയുണ്ടാകുമെന്ന് വിമർശകർ ഭയക്കുന്നു. ഹിന്ദു സ്ത്രീകളെ മുസ്ലിംകൾ വിവാഹത്തിലൂടെ നിർബന്ധിതമായി മതംമാറ്റുന്നുവെന്നാണ് തീവ്ര വലതുപക്ഷ ഹിന്ദുത്വയുടെ നേതാക്കൾ ആരോപിക്കുന്നത്. ലവ്ജിഹാദ് എന്ന പേരിൽ, ഇതിനെ ഒരു ഗൂഢാലോചനയായി അവർ അവതരിപ്പിക്കുന്നു.
ലോകജനാധിപത്യത്തിെൻറ നേതൃത്വത്തിലെത്താനുള്ള സാധ്യതയാണ് മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കളഞ്ഞുകുളിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും സമത്വം ഉയർത്തിപ്പിടിക്കുന്നതുമായ മൂല്യങ്ങളിലാണ് ഇന്ത്യയെന്ന രാജ്യം കെട്ടിപ്പടുത്തത്. അത് സങ്കുചിതമായ ഹൈന്ദവ ദേശീയതക്കുവേണ്ടി ഇല്ലാതാക്കുകയാണ്. -റിപ്പോർട്ട് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.