ഇസ്രായേൽ കൂട്ടക്കുരുതി; ഗസ്സയിൽ മരണസംഖ്യ 9000 കടന്നു, 3,760 പേർ കുട്ടികൾ
text_fieldsഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനിലെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 കടന്നു. 9,061 മരിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. കൊല്ലപ്പെട്ടതിൽ 3,760 പേർ കുട്ടികളും 2326 പേർ സ്ത്രീകളുമാണ്. പരിക്കേറ്റവരുടെ എണ്ണം 32,000. ഇതിൽ 6360 കുട്ടികളും 4891 സ്ത്രീകളും ഉൾപ്പെടുന്നു.
ഇസ്രായേൽ ആക്രമണം ആരംഭിച്ചത് മുതൽ 10 മിനിട്ടിൽ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു. ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഗസ്സയിൽ 1020 കുട്ടികൾ ഉൾപ്പെടെ 2030 പേരെ കാണാതായി. 4000 പേർ ഇസ്രായേലിന്‍റെ തടങ്കലിലാണ്.
ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ 132 പേർ കൊല്ലപ്പെട്ടു. 2000 പേർക്ക് പരിക്കേറ്റു. 1900 പേരെ ഇസ്രായേൽ തടങ്കലിലാണ്. രണ്ടു തടവുകാർ ഇസ്രായേൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു.
ഇസ്രായേലിന്‍റെ വ്യോമാക്രമണത്തിൽ ഇന്ന് മാത്രം 256 പേർ കൊല്ലപ്പെട്ടു. 2600 പേരെ കാണാനില്ലെന്ന വിവരം അൽ ശിഫ ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ 1150 പേർ കുട്ടികളാണ്. ഇസ്രായേൽ തകർത്ത കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങിയവരും കാണാതായവരിൽ ഉൾപ്പെട്ടേക്കും.
നിലവിൽ 135 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. 25 ആംബുലൻസുകളും തകർത്തിട്ടുണ്ട്. കൂടാതെ, ഗസ്സയിലെ 16 ആശുപത്രികളും 32 മെഡിക്കൽ കെയർ സംവിധാനങ്ങളും പ്രവർത്തനരഹിതമാണ്.
ഗസ്സയിലെ അർബുദ രോഗികൾക്കുള്ള ഏക ആശുപത്രിയായ തുർക്കിഷ്-ഫലസ്തീനിയൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ ഇന്ധനം തീർന്നതിനെ തുടർന്ന് സേവനം നിർത്തിയിരുന്നുവെന്നും എന്നാൽ തുർക്കി പ്രസിഡന്‍റ് ഇടപെട്ട് സംരക്ഷിച്ചെന്നും വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.