ഹെയ്തിയിൽ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 2000 കടന്നു
text_fieldsലേഗായ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. സന്നദ്ധ സംഘടനകളുടെ കണക്ക് പ്രകാരം 2186 പേരാണ് ഇതുവരെ ദുരന്തത്തിൽ മരിച്ചത്. പരിക്കേറ്റ പതിനായിരത്തോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഭൂകമ്പം ചില നഗരങ്ങളെ തകർക്കുകയും മണ്ണിടിച്ചിലിന് കാരണമാക്കുകയും ചെയ്തു.
ആഗസ്റ്റ് 15നാണ് ഭൂകമ്പമാപിനിയിൽ 7.2 തീവ്രതയാണ് രേഖപ്പെടുത്തിയ തുടർച്ചയായ ഭൂചലനം ഹെയ്തിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് അനുഭവപ്പെട്ടത്. രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
2010ൽ ഹെയ്തിയിൽ നടന്ന ഭൂകമ്പത്തിൽ രണ്ടു ലക്ഷത്തിലേറെ പേർ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.