ഏറ്റുമുട്ടൽ നാലാം ദിവസം; അർമീനിയൻ ഭാഗത്ത് കനത്ത നാശമെന്ന് അസർബൈജാൻ
text_fieldsബകു/യെരവാൻ: നഗോർണോ-കരാബാഗ് പ്രദേശത്തെ ചൊല്ലിയ ഏറ്റുമുട്ടൽ നാലാം ദിവസവും തുടർന്നു. സമാധാനത്തിനുള്ള അന്താരാഷ്ട്ര സമ്മർദങ്ങൾക്കിടയിലും അർമീനിയൻ-അസർബൈജാൻ സൈനികർ ബുധനാഴ്ചയും ഏറ്റുമുട്ടി.
ഞായറാഴ്ച സംഘർഷം തുടങ്ങിയശേഷം 2300 അർമീനിയൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി അസർബൈജാൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അനഡോലു വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. 130 ടാങ്ക്, 200 മിസൈൽ സംവിധാനങ്ങൾ, 25 വ്യോമപ്രതിരോധ സംവിധാനങ്ങൾ, ആറ് കമ്മാൻഡ് മേഖലകൾ, അഞ്ച് വെടിക്കോപ്പ് ഡിപ്പോകൾ, 50 ടാങ്ക്വേധ തോക്കുകൾ എന്നിവ നശിപ്പിച്ചതായും അവകാശപ്പെട്ടു. ഇക്കാര്യം അന്താരാഷ്ട്ര മാധ്യമങ്ങളോ അർമീനിയയോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, തുർക്കി സൈന്യം അസർബൈജാനൊപ്പം ചേർന്ന് യുദ്ധവിമാനം വീഴ്ത്തിയതായി അർമീനിയ ആരോപിച്ചു. ടർക്കിഷ് എഫ് 16 യുദ്ധവിമാനമാണ് ചൊവ്വാഴ്ച ആക്രമണം നടത്തിയതെന്നും പറഞ്ഞു.
അസർബൈജാനും തുർക്കിയും നിഷേധിച്ചു. നഗോർണോ-കരാബാഗ് പ്രദേശം അസർബൈജാേൻറതാണെന്ന തുർക്കിയുടെ പ്രസ്താവന യുദ്ധസമാനമാണെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
അർമീനിയക്കൊപ്പം ഫ്രാൻസ് നിലകൊള്ളുന്നത് അധിനിവേശത്തെ അനുകൂലിക്കുന്നതിന് തുല്യമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി മെവ്ലുത് കവുസോഗ്ലു പറഞ്ഞു.
അർമീനിയർ പ്രധാനമന്ത്രി നികോൾ പാഷിന്യാൻ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി ടെലിേഫാൺ സംഭാഷണം നടത്തി. റഷ്യയുടെ ൈസനികസഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് അർമീനിയ വ്യക്തമാക്കി.
അർമീനിയയും റഷ്യയും തമ്മിൽ പ്രതിരോധ കരാറുണ്ട്. റഷ്യൻ സൈന്യം സൂക്ഷ്മമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുെണ്ടന്ന് ക്രെംലിൻ അറിയിച്ചു.
തുർക്കി, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വിദേശ സൈനികസഹായം ആവശ്യമില്ലെന്നും അസർബൈജാൻ പ്രസിഡൻറ് ഇൽഹാം അലിയെവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.