Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ പേമാരി: മരണം 33...

ചൈനയിൽ പേമാരി: മരണം 33 ആയി

text_fields
bookmark_border
ചൈനയിൽ പേമാരി: മരണം 33 ആയി
cancel

ബെയ്​ജിങ്​: ചൈനയിലെ ഷെങ്​സൂ ​നഗരത്തിൽ ആയിരം വർഷത്തിനിടെ പെയ്​ത ഏറ്റവും വലിയ മഴയിൽ മരിച്ചവരുടെ എണ്ണം 33 ആയി. ലോകത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്​ടറി സ്​ഥിതിചെയ്യുന്ന മേഖലയിൽനിന്ന്​ ആയിരങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്​.​

അപ്രതീക്ഷിതമായി വെള്ളം കയറിയ​േതാടെ പലരും ഓഫിസുകളിലും സ്​കൂളുകളിലും അപാർട്​മെന്‍റുകളിലും കുടുങ്ങി. വാഹനങ്ങൾ ഒലിച്ചുപോയി. പ്രളയതീവ്രത കുറക്കാൻ ഹെനാൻ പ്രവിശ്യയിലെ ഡാം പട്ടാളത്തി‍െൻറ സഹായത്തോടെ തുറന്നുവിട്ടു.

ഇവിടെ മൂന്നുദിവസത്തിനിടെ 640 മീ.മീറ്റർ മഴയാണ്​ പെയ്​തത​്​. സമീപകാലത്തെ ഏറ്റവും ഉയർന്ന അളവാണിതെന്ന്​ ചൈനീസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഒരുവർഷത്തിനിടെ ലഭിക്കാറുള്ള മഴ മൂന്നുദിവസം കൊണ്ട്​ പെയ്​തൊഴിയുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FloodChina floodchina
News Summary - China flood, china, Flood,
Next Story