ട്രംപിന് മരണം ആശംസിച്ച് ട്വിറ്ററാറ്റികൾ; അക്കൗണ്ട് പൂട്ടുമെന്ന് ട്വിറ്റർ
text_fieldsവാഷിങ്ടൺ: കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ മണിക്കൂറുകൾ പിന്നിടവേ 72കാരനായ ട്രംപ് രോഗം ഭേദമായി തിരിച്ചെത്താൻ പ്രാർഥിക്കുന്നതിനേക്കാൾ മരിക്കാൻ ആശംസിക്കുന്ന സന്ദേശങ്ങളാണ് ട്വിറ്ററിൽ നിറയുന്നത്.
മരണം ആശംസിച്ച് നിരവധി പോസ്റ്റുകളും മീമുകളുംമറ്റുമാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇത്തരം ട്വീറ്റുകൾ തങ്ങളുടെ നയങ്ങൾക്കെതിരാണെന്നും അത്തരം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്നതായിരിക്കുമെന്നും ട്വിറ്റർ അറിയിച്ചു.
പ്രസിഡൻറിെൻറ മാത്രമല്ല ആരുടെയും മരണത്തിനായി ആശംസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവരുടെ അക്കൗണ്ടുകൾ താനേ സസ്പെൻഡ് ചെയ്യുമെന്നാണ് ട്വിറ്റർ അറിയിച്ചത്.
രണ്ടുലക്ഷത്തിലേറെ അമേരിക്കക്കാർ കോവിഡ് ബാധിച്ച് മരിച്ചതിന് ഉത്തരവാദി ട്രംപാണെന്ന തരത്തിൽ നിരവധിയാളുകൾ കുറ്റപ്പെടുത്തൽ നടത്തിയിരുന്നു.
എന്നാൽ പ്രസിഡൻറിെൻറ കാര്യത്തിൽ ട്വിറ്റർ വിവേചനം കാണിക്കുകയാണെന്നും സ്ത്രീകൾ, ക്വിയർ വ്യക്തികൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് സ്ഥിരമായി ഇത്തരം ഭീഷണികൾ നേരിടേണ്ടി വരാറുണ്ടെന്നും ആ സമയങ്ങളിലുള്ള നിലപാട് ഇതല്ലെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.