ചൈനയിൽനിന്ന് കടത്തിയ 154 പൂച്ചകൾക്ക് ദയാവധം; കടുത്ത വിമർശനം
text_fieldsതായ്പെയ്: ചൈനയിൽനിന്ന് മത്സ്യബന്ധന ബോട്ടിൽ എത്തിയ 154 പൂച്ചകൾക്ക് സർക്കാർ വിധിച്ചത് ദയാവധം. തായ്വാൻ സർക്കാറാണ് ജൈവ സുരക്ഷ പറഞ്ഞ് എല്ലാ പൂച്ചകളെയും കൊന്നത്. തായ്വാൻ ദക്ഷിണ തീരപ്രദേശമായ കവോസിയൂങ്ങിലാണ് സംഭവം. സംശയം തോന്നി ബോട്ട് പരിശോധിച്ച ഉദ്യാഗസ്ഥർ റഷ്യൻ ബ്ലൂ, റാഗ്ഡോൾ, പേർഷ്യൻ അമേരിക്കൻ ഷോർട്ഹെയർ തുടങ്ങിയ വിലകൂടിയ വിഭാഗങ്ങളിൽപെട്ട പൂച്ചകളെ 62 കൂടുകളിലടച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവക്ക് രണ്ടര കോടി രൂപയിലേറെ വിപണിയിൽ വില വരുമെന്നാണ് കണക്കുകൂട്ടൽ.
കഴിഞ്ഞ ശനിയാഴ്ച എല്ലാ പൂച്ചകളെയും തായ്വാൻ വധിച്ചു. വീടില്ലാ ജന്തുക്കളുടെ അന്താരാഷ്ട്ര ദിനത്തിൽ നടത്തിയ കൂട്ട ഹത്യക്കെതിരെ പ്രതിഷേധം ശക്തമാണ്.
പൂച്ചകൾ എവിടെനിന്നെത്തിയെന്ന് അറിയാത്തതിനാൽ ജൈവ സുരക്ഷ മുൻനിർത്തി നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. എന്നാൽ, അധികൃതർ നടത്തിയത് കൊടുംക്രൂരതയാണെന്ന വിമർശനവുമായി ജന്തുസ്നേഹികൾ രംഗത്തെത്തി.
വളർത്തുപൂച്ചകൾക്ക് വലിയ വിപണിയുള്ള രാജ്യമാണ് തായ്വാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.