ആരെ പുറത്താക്കാനാണോ അമേരിക്ക ഇടപെട്ടത്, ഇപ്പോൾ അവരുടെ കൈയ്യിൽ തന്നെ രാജ്യം ഏൽപ്പിച്ചിരിക്കുന്നു - അഫ്ഗാൻ എഴുത്തുകാരൻ ഖാലിദ് ഹുസൈനി
text_fieldsകാബൂൾ: താലിബാൻ ഭരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോക പ്രശസ്ത അഫ്ഗാനി എഴുത്തുകാരൻ ഖാലിദ് ഹുസൈനി. താലിബാൻ മാറിയെന്ന് പറയേണ്ടത് വാക്കുകൾ കൊണ്ടല്ല, ചെയ്തികൾ കൊണ്ടാണെന്ന് ഖാലിദ് ഹുസൈനി പറഞ്ഞു. താലിബാൻ മാറിയെന്ന് പറയുന്നത് വലിയ സംശയത്തോടെയാണ് നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''താലിബാനെ ഇപ്പോൾ ലോകം ശ്രദ്ധിക്കുകയാണ്. അതുകൊണ്ടുതന്നെ വനിതകളുടെ അവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുമെന്ന് പറയുന്നതിൽ ഒട്ടും അതിശയമില്ല. ഇസ്ലാമിക നിയമത്തിനുള്ളിൽ എന്ന് അവർ പ്രത്യേകം പറയുന്നുണ്ട്''
''അമേരിക്കൻ പ്രസിഡൻറ് ജോബൈഡനോട് കഴിഞ്ഞ 20 വർഷത്തെ ഇടപെടലുകളുടെ പരിണിത ഫലത്തെക്കുറിച്ച് എനിക്ക് ചോദിക്കണം. ആരെ പുറത്താക്കാനാണോ അമേരിക്ക ഇടപെട്ടത്, ഇപ്പോൾ അവരുടെ കൈയ്യിൽ തന്നെ രാജ്യം ഏൽപ്പിച്ചിരിക്കുന്നു. അഫ്ഗാെൻറ ഭാഗത്ത് നിന്ന് നോക്കുകയാണെങ്കിൽ ആയിരക്കണക്കിന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഗ്രാമങ്ങളിൽ ബോംബിട്ടു. അതുകൊണ്ടുതന്നെ രാജ്യത്തിന് ഇനി നല്ല ഭാവിയില്ലെന്ന് നിരവധി പേർ വിശ്വസിക്കുന്നു.'' ഖാലിദ് ഹുസൈനി സി.എൻ.എനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അഫ്ഗാനിലെ ജനങ്ങൾ ഇത്തരം ദുരവസ്ഥകൾ അർഹിക്കുന്നവരല്ലെന്നും അമേരിക്ക അഫ്ഗാൻ അഭയാർഥികളെ സ്വീകരിക്കണമെന്നും ഹുസൈനി നേരത്തേ പറഞ്ഞിരുന്നു.അഫ്ഗാൻ അമേരിക്കൻ എഴുത്തുകാരനായ ഖാലിദ് ഹുസൈനിക്ക് ലോകമെമ്പാടും വലിയ വായനക്കാരുണ്ട്. 2003ൽ പുറത്തിറങ്ങിയ 'ദി കൈറ്റ് റണ്ണർ', 2007ൽ പുറത്തിറങ്ങിയ 'എ തൗസൻഡ് സ്െപ്ലൻഡിഡ് സൺസ്, 203ൽ പുറത്തിറങ്ങിയ 'ആൻഡ് ദി മൗണ്ടയിൻസ് എക്കോഡ്' എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.