അഫ്ഗാനിലെ സ്ത്രീകളെയോർത്ത് ആശങ്കയുണ്ടെന്ന് മലാല യൂസഫ്സായ്
text_fieldsന്യൂഡൽഹി: അഫ്ഗാനിലെ സ്ത്രീകളെയോർത്ത് ആശങ്കയുണ്ടെന്ന് വിദ്യാഭ്യാസ അവകാശ പ്രവർത്തകയും നോബേൽ സമ്മാനേജതാവുമായ മലാല യൂസഫ്സായ്. രാജ്യത്തെ വെടിനിർത്തലിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മലാല പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രതികരണം.
താലിബാൻ അഫ്ഗാനിസ്താന്റെ നിയന്ത്രണമേറ്റെടുത്തുവെന്ന വാർത്ത ഞെട്ടലുണ്ടാക്കുന്നതാണ്. സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുന്ന അഭിഭാഷകർ എന്നിവരുടെ സ്ഥിതിയിൽ ആശങ്കയുണ്ട്. ആഗോള, പ്രാദേശിക ശക്തികൾ വെടിനിർത്തലിനായി ഇടപെടണം. മാനുഷികമായ സഹായങ്ങൾ അഫ്ഗാൻ ജനതക്ക് ഒരുക്കണം. അഭയാർഥികളെ സംരക്ഷിക്കണമെന്നും മലാല ആവശ്യപ്പെട്ടു.
2014ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം മലാല യൂസഫ്സായിക്ക് ലഭിച്ചിരുന്നു. 17ാം വയസിലാണ് മലാലക്ക് പുരസ്കാരം ലഭിച്ചത്. കൈലാഷ് സത്യാർഥിക്കൊപ്പമാണ് മലാല സമ്മാനം പങ്കിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.