Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫൈസർ വാക്​സിൻ...

ഫൈസർ വാക്​സിൻ ഡോസുകളുടെ ഇ​ടവേള ഉയർത്തുന്നത്​ പ്രായമായവരിൽ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന്​ പഠനം

text_fields
bookmark_border
ഫൈസർ വാക്​സിൻ ഡോസുകളുടെ ഇ​ടവേള ഉയർത്തുന്നത്​ പ്രായമായവരിൽ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന്​ പഠനം
cancel

വാഷിങ്​ടൺ: ഫൈസർ കോവിഡ്​ വാക്​സി​െൻറ രണ്ട്​ ഡോസുകൾക്കിടയിലെ ഇടവേള വർധിപ്പിക്കുന്നത്​ പ്രായമായവരിൽ പ്രതിരോധശേഷി ഉയർത്തുമെന്ന്​ പഠനം. വാക്​സിൻ ഇടവേള വർധിപ്പിച്ചാൽ 80 വയസിന്​ മുകളിൽ പ്രായമുള്ളവരുടെ പ്രതിരോധശേഷി മൂന്നരമടങ്ങ്​ വർധിക്കുമെന്നാണ്​ പഠനം. നിലവിലുള്ള മൂന്നാഴ്​ചയിൽ നിന്ന്​ ഇടവേള 12 ആഴ്​ചയായി വർധിപ്പിക്കണമെന്നാണ്​ പഠനത്തിൽ പറയുന്നത്​.

ബർമിങ്ഹാം​ യൂനിവേഴ്​സിറ്റി പബ്ലിക്​ ഹെൽത്ത്​ ഇംഗ്ലണ്ടുമായി ചേർന്നാണ്​ പഠനം നടത്തിയത്​. 80 വയസ്​ കഴിഞ്ഞ 175 പേരിലായിരുന്നു പരീക്ഷണം. മൂന്നാഴ്​ചക്ക്​ ശേഷം വാക്​സി​െൻറ രണ്ടാം ഡോസ്​ ലഭിച്ചവരേയും 12 ആഴ്​ചക്ക്​ ശേഷം രണ്ടാം ഡോസ്​ സ്വീകരിച്ചവരേയുമാണ്​ പഠനത്തിന്​ വിധേയമാക്കിയത്​. 12 ആഴ്​ചത്തെ ഇടവേളക്ക്​ ശേഷം വാക്​സിൻ സ്വീകരിച്ചവരിൽ ആൻറിബോഡിയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്താൻ കഴിഞ്ഞുവെന്നാണ്​ പഠനം നടത്തിയവർ പറയുന്നത്​.

അതേസമയം, ജനിതകമാറ്റം സംഭവിച്ച കോവിഡി​െൻറ ഇന്ത്യൻവ​കഭേദം കണ്ടെത്തിയതിന്​ പിന്നാലെ എത്രയും പെ​ട്ടെന്ന്​ കൂടുതൽ പേർക്ക്​ വാക്​സിൻ നൽകാനുള്ള ശ്രമത്തിലാണ്​ യു.കെ. ഇന്ത്യൻ വകഭേദം പടരുന്നത്​ തടയാൻ വാക്​സിൻ ഡോസുകൾ തമ്മിലുള്ള ഇടവേളയിൽ മാറ്റം വരുത്തുന്നതും യു.കെ പരിഗണിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pfizer Vaccine
News Summary - Delay in giving second shot of Pfizer vaccine boosts immune response in elderly: Study
Next Story