ഡെൽറ്റ വകഭേദം ആധിപത്യം നേടുന്നു; മറ്റ് വകഭേദങ്ങളുടെ ഭീഷണി കുറഞ്ഞെന്ന് ലോകാരോഗ്യ സംഘടന
text_fieldsവാഷിങ്ടൺ: കോവിഡിന്‍റെ ഡെൽറ്റ വകഭേദം ലോകത്ത് ആധിപത്യം നേടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ലോകം മുഴുവൻ പടർന്ന് പിടിക്കുന്നത് ഡെൽറ്റ വകഭേദമാണ്. എന്നാൽ, ആൽഫ, ബീറ്റ, ഗാമ വകഭേദങ്ങളുടെ ഭീഷണി കുറഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥ മരിയ വാൻ കെർകോവ പറഞ്ഞു. അതിവേഗത്തിൽ പടരുന്ന ഡെൽറ്റ മറ്റ് വകഭേദങ്ങളുടെ സ്ഥാനത്തേക്ക് എത്തുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
കോവിഡ് കേസുകളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമേ ആൽഫ, ബീറ്റ, ഗാമ വകഭേദങ്ങളുള്ളു. ഇതുവരെ 185 രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെൽറ്റയായിരുന്നു. യു.എസിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനും ഡെൽറ്റ കാരണമായി.
ആൽഫ, ബീറ്റ, ഗാമ എന്നിവക്കൊപ്പം ഇറ്റ, ഇയോട്ട, കാപ്പ തുടങ്ങിയ വേരിയന്‍റുകളെ നിരീക്ഷിക്കുന്നതും ലോകാരോഗ്യ സംഘടന ഒഴിവാക്കി. ആഗോള സമൂഹത്തിന്‍റെ ആരോഗ്യത്തിന് ഇത് ഭീഷണിയല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. കൂടുതൽ പേർക്ക് വാക്സിൻ നൽകിയ രാജ്യങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.