ഡെൽറ്റ വിമാനത്തിൽ മദ്യപാനിയായ യാത്രക്കാരന്റെ ലൈംഗികാതിക്രമത്തിന് ഇരയായി അമ്മയും മകളും
text_fieldsന്യൂയോർക്: ഒമ്പത് മണിക്കൂർ നീണ്ട വിമാനയാത്രക്കിടെ പുരുഷ സഹയാത്രികൻ അമ്മയെയും കൗമാരക്കാരിയായ മകളെയും ലൈംഗികമായി അതിക്രമിച്ചതായി പരാതി. ഡൽറ്റ എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം. വിമാന കമ്പനി അധികൃതർ അനാസ്ഥ കാണിച്ചുവെന്നും 20 ലക്ഷം ഡോളർ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഇവർ പരാതി നൽകി.
മദ്യപാനിയായ യാത്രക്കാരനാണ് വിമാനത്തിൽ അമ്മക്കും മകൾക്കുമെതിരെ ലൈംഗികാതിക്രമം നടത്തിയത്. പരാതിപ്പെട്ടിട്ടും അത് അവഗണിച്ച ജീവനക്കാൾ ഇയാൾക്ക് മദ്യം നൽകുന്നത് തുടരുകയായിരുന്നുവെന്നും പരാതിയിലുണ്ട്. മദ്യപിന്നെത്തിയ യാത്രക്കാരൻ അമ്മയുടെയും മകളുടെയും സമീപത്താണ് ഇരുന്നത്. ശരീരത്തിൽ അനുചിതമായി നിരവധി തവണ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് പരാതി. ആദ്യം മകളോടാണ് അശ്ലീലമായി സംസാരം തുടങ്ങിയത്. ഇത് അവഗണിച്ചപ്പോൾ മകളോട് ഇയാൾ കയർത്തതായും പരാതിയിൽ പറയുന്നു.
ഇതെ കുറിച്ച് അധികൃതരെ അറിയിക്കാതെ മദ്യപാനിയായ അക്രമിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കുകയായിരുന്നുവത്രെ. 2022 ജൂലൈ 26ന് വിമാനത്തിലാണ് സംഭവം. പൂർണമായും ഇത് തടയാൻ കഴിയുമായിരുന്നിട്ടും വിമാനത്തിലെ ജീവനക്കാർ ഇടപെട്ടില്ലെന്നാണ് പരാതിക്കാരുടെ അഭിഭാഷകൻ പറയുന്നത്. ഒരു ഘട്ടത്തിൽ ഫ്ലൈറ്റ് അറ്റൻഡന്റ് ഇടപെട്ട് പരാതിക്കാരോട് സംസാരിക്കുന്നത് നിർത്താൻ ആ മനുഷ്യനോട് പറയുകയുണ്ടായി.
സീറ്റ് മാറ്റാൻ യുവതി വീണ്ടും ആവശ്യപ്പെട്ടെങ്കിലും തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് വിമാനജീവനക്കാർ പറയുകയായിരുന്നു. ഒടുവിൽ മറ്റൊരു പുരുഷ യാത്രക്കാരൻ പെൺകുട്ടിയുമായി സീറ്റ് മാറാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.