Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​ വീണ്ടും...

ട്രംപ്​ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന്​ ബ്രസീൽ പ്രസിഡൻറ്​; യു.എസ്​ ഇലക്ഷനിൽ പ്രതികരണവുമായി രാജ്യങ്ങൾ

text_fields
bookmark_border
ട്രംപ്​ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന്​ ബ്രസീൽ പ്രസിഡൻറ്​; യു.എസ്​ ഇലക്ഷനിൽ പ്രതികരണവുമായി രാജ്യങ്ങൾ
cancel

2020 യു.എസ്​ തെരഞ്ഞെടുപ്പിൻെറ നടപടിക്രമങ്ങൾ നാലാം ദിനത്തിലേക്ക്​ കടന്നിരിക്കുകയാണ്​. വോ​ട്ടെണ്ണൽ ഇനിയും പൂർത്തിയായിട്ടില്ല. നാല്​ സംസ്ഥാനങ്ങളിലെ വോ​ട്ടെണ്ണലാണ്​ പുരോഗമിക്കുന്നത്​. യു.എസ്​ തെരഞ്ഞെടുപ്പിനെ ലോകരാജ്യങ്ങളും ശ്ര​ദ്ധയോടെയാണ്​ നോക്കി കാണുന്നത്​. വോട്ടുകൾ എണ്ണാൻ വൈകിയതും തെരഞ്ഞെടുപ്പിനെ സംബന്ധിച്ച ട്രംപിൻെറ ആരോപണങ്ങളും മറ്റ്​ വർഷങ്ങളിൽ നിന്ന്​ ഈ വർഷത്തെ തെരഞ്ഞെടുപ്പിനെ വ്യതസ്​തമാക്കുന്നു. വിവിധ ലോകരാജ്യങ്ങൾ യു.എസിലെ തെരഞ്ഞെടുപ്പ്​ നടപടിക്രമങ്ങളോട്​ വ്യത്യസ്​ത രീതിയിലാണ്​ പ്രതികരിച്ചത്​. തെരഞ്ഞെടുപ്പ്​ സംബന്ധിച്ച്​ ലോകരാജ്യങ്ങളുടെ പ്രതികരണങ്ങൾ നോക്കാം.

ബ്രസീൽ

ട്രംപ്​ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു ബ്രസീൽ പ്രസിഡൻറ്​ ജെയിർ ബോൾസനാരോയുടെ പ്രതികരണം. ട്രംപുമായി നല്ല ബന്ധമാണ്​ നില നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആമസോണിലെ മഴക്കാടുകളിലെ തീയുമായി ബന്ധപ്പെട്ട ജോ ബൈഡൻെറ പരാമർശങ്ങൾ ബോൾസനാരോ തള്ളി.

ഇറാൻ

യു.എസ്​ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിൻെറ ആരോപണത്തോട്​ പരിഹാസരൂപേണയായിരുന്നു ഇറാൻെറ പ്രതികരണം. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ തെരഞ്ഞെടുപ്പാണ്​ നടന്നതെന്ന്​ ഒരാൾ പറയുന്നു. ആരാണ്​ അത്​ പറയുന്നത്​, ഇപ്പോൾ യു.എസിൻെറ പ്രസിഡൻറ്​ സ്ഥാനം വഹിക്കുന്നയാൾ. ഇതായിരുന്നു തെരഞ്ഞെടുപ്പ്​ സംബന്ധിച്ച്​ ആയത്തുള്ള അലി ഖാംനഈയിടെ പ്രതികരണം

തുർക്കി

യു.എസിൽ ആര്​ അധികാരത്തിലെത്തിയാലും നല്ല ബന്ധം കാത്തുസൂക്ഷിക്കുമെന്നായിരുന്നു തുർക്കിയുടെ പ്രതികരണം. ട്രംപുമായുള്ള സൗഹൃദം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയിട്ടുണ്ട്​​. യു.എസിൽ ആര്​ അധികാരത്തിലെത്തിയാലും നല്ല ബന്ധം കാത്തുസൂക്ഷിക്കുമെന്ന്​ തുർക്കി വിദേശകാര്യമന്ത്രി പ്രതികരിച്ചു.

സിംബാവേ

പഴയ അടിമകളുടെ ഉടമകളിൽ നിന്ന്​ ജനാധിപത്യത്തിന്​ ഒന്നും പഠിക്കനില്ലെന്നായിരുന്നു സിംബാവേയിലെ ഭരണകക്ഷിയുടെ പ്രതികരണം

ബ്രിട്ടൻ

യു.എസ്​ തെരഞ്ഞെടുപ്പ്​ പ്രക്രിയയിൽ വിശ്വാസമുണ്ടെന്നായിരുന്നു ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൻെറ പ്രതികരണം. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന്​ ട്രംപ്​ ആരോപിച്ചതിന്​ പിന്നാലെയാണ്​ ബോറിസ്​ ജോൺസൺ നിലപാട്​ വ്യക്​തമാക്കിയത്​. തനിക്ക്​ യു.എസ്​ ഭരണഘടനയിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന്​ ബോറിസ്​ ജോൺസൺ പ്രതികരിച്ചു.

ജർമ്മനി

യു.എസ്​ എന്ന പറയുന്നത്​ വൺ ​മാൻ ഷോയല്ലെന്നായിരുന്നു ജർമ്മൻ വിദേശകാര്യമന്ത്രി ഹെയ്​കോ മാസിൻെറ പ്രതികരണം. എരിതീയിൽ എണ്ണയൊഴിക്കുന്നവർ ഇക്കാര്യം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ

യു.എസിലെ തെരഞ്ഞെടുപ്പ്​ പ്രക്രിയ നീണ്ടു പോകുന്നതിൽ റഷ്യ ആശങ്ക രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും ശക്​തമായ സമ്പദ്​വ്യവസ്ഥയിലുണ്ടാവുന്ന അനിശ്​ചിതത്വം ​ആഗോള ബന്ധങ്ങളെ തന്നെ ബാധിക്കുമെന്ന്​ റഷ്യൻ വക്​താവ്​ ദിമിത്രി പെസ്​കോവ്​ പറഞ്ഞു. അതേസമയം ജനാധിപത്യത്തിൻെറ മാതൃകയായാണ്​ തെരഞ്ഞെടുപ്പിനെ റഷ്യൻ പ്രതിപക്ഷ നേതാവ്​ വിലയിരുത്തിയത്​.

ആസ്​ട്രേലിയ

യു.എസിൻെറ ജനാധിപത്യത്തിൽ വിശ്വാസമുണ്ടെന്നായിരുന്നു ആസ്​ട്രേലിയൻ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസിൻെറ പ്രതികരണം. ഏത്​ തരം വെല്ലുവിളിയേയും നേരിടാൻ യു.എസിലെ ജനാധിപത്യ സ്ഥാപനങ്ങൾക്ക്​ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചൈന

യു.എസും ചൈനയും തമ്മിൽ വിവിധ വിഷയങ്ങളിൽ പ്രശ്​നങ്ങൾ നില നിൽക്കുന്നുണ്ടെങ്കിൽ ഇരു രാജ്യങ്ങൾക്കും തമ്മിൽ സഹകരിക്കാൻ നിരവധി മേഖലകളുണ്ട്​. ആരോഗ്യകരമായ ഒരു യു.എസ്​-ചൈന ബന്ധം നില നിർത്തുന്നതിനാണ്​ ശ്രദ്ധ നൽകുന്നതെന്നായിരുന്നു ചൈനയുടെ പ്രതികരണം

യു.എസിൻെറ ഭരണഘടനാ സ്ഥാപനങ്ങളിൽ വിശ്വാസമുണ്ടെന്നായിരുന്നു തെരഞ്ഞെുപ്പ്​ സംബന്ധിച്ച്​ ഫ്രാൻസി​േൻറയും പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joe bidenDonald Trumpus election 2020
News Summary - Democracy at work or a spectacle?: World reacts to US elections
Next Story