ബേനസീർ ഭൂട്ടോയെ സ്മരിച്ച് ഹാർവാഡ് സർവകലാശാല വേദിയിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി
text_fieldsലണ്ടൻ: ഹാർവാഡ് സർവകലാശാല വേദിയിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ സ്മരിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ. പുതിയ അധ്യയന വർഷത്തിൽ ബിരുദധാരികളെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലാണ് ജസിന്ത, ബേനസീർ ഭൂട്ടോയെ ഓർമിച്ചത്.
1989 ൽ ഭൂട്ടോ ഇതേ വേദിയിൽ എത്തിയിരുന്നു. പൗരത്വം, സർക്കാർ, മനുഷ്യാവകാശം, ജനാധിപത്യം എന്നിവയെ കുറിച്ച് സംസാരിക്കുകയും ജനാധിപത്യ രാജ്യങ്ങൾ ഒന്നിക്കണമെന്നും ഭൂട്ടോ അന്ന് ആഹ്വാനം ചെയ്തിരുന്നു. ജനാധിപത്യം ദുർബലമാകാം എന്ന ഭൂട്ടോയുടെ വാക്കുകളുടെ അർത്ഥം ഇന്ന് ന്യൂസിലൻഡിൽ ഇതേ സ്ഥാനത്തിരിക്കുമ്പോൾ തനിക്ക് മനസ്സിലാകുന്നുണ്ടെന്ന് ജസീന്ത പറഞ്ഞു.
ഒരു ഇസ്ലാമിക രാജ്യത്ത് നിന്ന തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിത പ്രധാനമന്ത്രിയാണ് ബേനസീർ ഭൂട്ടോ. 2007ൽ ജനീവയിൽ വെച്ച് ലോകത്തെ പുരോഗമന പാർട്ടികളുടെ സമ്മേളനത്തിൽ ഭൂട്ടോയെ കണ്ടതിന് ഏഴ് മാസങ്ങൾക്ക് ശേഷം അവർ കൊല്ലപ്പെടുകയായിരുന്നു. ജസീന്തയും ഭൂട്ടോയും മക്കൾക്ക് ജന്മം നൽകിയത് ജോലി സ്ഥാപനത്തിൽ വെച്ചായിരുന്നുവെന്ന സാമ്യവും ന്യൂസിലൻഡ് പ്രധാനമന്ത്രി പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.