അപ്രതീക്ഷിത സ്ഥാനക്കൈമാറ്റം പ്രഖ്യാപിച്ച് ഡെന്മാർക്ക് രാജ്ഞി
text_fieldsകോപൻഹേഗൻ: 2024ൽ ഭരണത്തിൽനിന്ന് പടിയിറങ്ങുമെന്ന അപ്രതീക്ഷിത പ്രഖ്യാപനവുമായി ഡെന്മാർക്ക് രാജ്ഞി മാർഗരറ്റ്. പുതുവത്സര രാവിൽ നടത്തിയ പ്രഭാഷണത്തിലാണ് 83-കാരിയായ മാർഗരറ്റ് തന്‍റെ സ്ഥാന കൈമാറ്റ പ്രഖ്യാപനം നടത്തിയത്. മകനും കിരീടാവകാശിയുമായ ഫ്രെഡറിക് രാജകുമാരനാണ് ഇനി സ്ഥാനം അലങ്കരിക്കുക.
'52 വർഷമായി ഡെന്മാർക്കിന്‍റെ രാജ്ഞിയായി തുടരുന്നു. ഇത്രയും വർഷങ്ങൾ ഉറപ്പായും എന്‍റെയും നിങ്ങളുടെയും ഉള്ളിൽ മറക്കാനാകാത്തതാകും. കാലം കഴിയുംതോറും അസുഖങ്ങളും കൂടിവരികയാണ്. ഇനിയെല്ലാം പഴയതുപോലെ കൈകാര്യം ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല' -രാജ്ഞി പറഞ്ഞു.
ഫെബ്രുവരിയിൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഭാവിയെക്കുറിച്ച് ആലോചിച്ച് ആശങ്കയുണ്ട്. ഇനി അടുത്ത തലമുറ ഭരിക്കട്ടെ -രാജ്ഞി കൂട്ടിച്ചേർത്തു.
2024 ജനുവരി 14ന് മകൻ ഫ്രെഡറിക് രാജകുമാരന് രാജ്ഞി കിരീട കൈമാറ്റം നടത്തും. ഫ്രെഡറിക് രാജാവിന്‍റെ മരണത്തെ തുടർന്ന് 1972 ജനുവരി 14നാണ് മാർഗരറ്റ് സ്ഥാനം ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.