നഗാർണോ-കരോബാഗിൽ സമാധാനപാലകരെ നിയോഗിക്കുന്നത് ചർച്ചയിലെന്ന് അർമേനിയ
text_fieldsയെരവാൻ (അർമേനിയ): സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ നഗാർണോ-കരോബാഗിൽ സമാധാനപാലകരെ നിയോഗിക്കുന്ന കാര്യം ചർച്ചയിലാണെന്ന് അർമേനിയ. അർമേനിയൻ വിദേശകാര്യ മന്ത്രി സൊഹ്‌റാബ് നത്സകന്യൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വെടിനിർത്തലിനെതിരായ നീക്കങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഏകീകരിക്കാൻ സമാധാനപാലകർക്ക് സാധിക്കുമെന്നും സൊഹ്‌റാബ് ചൂണ്ടിക്കാട്ടി.
സമാധാനപാലകരെയും നിരീക്ഷകരെയും നഗാർണോ-കരോബാഗിൽ വിന്യസിക്കുന്നത് അസർബൈജാൻ നിരസിച്ചിട്ടില്ലെന്ന് പ്രസിഡന്‍റ് ഇൽഹാം അലിയേവ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
നഗാർണോ-കരോബാഗിനെ അംഗീകരിക്കാനുള്ള പ്രമേയം തയാറാവുന്നതായി ഫ്രഞ്ച് സെനറ്റർ വലേരി ബോയർ ഒക്ടോബർ 20ന് പറഞ്ഞിരുന്നു.
നഗാർണോ-കരോബാഗ് പ്രദേശത്തെ ചൊല്ലി രണ്ടാഴ്ച നീണ്ടുനിന്ന അർമീനിയ -അസർബൈജാൻ പോരാട്ടം റഷ്യയുടെ ഇടപെടലിനെ തുടർന്ന് ഒക്ടോബർ 10ന് വെടിനിർത്തലിൽ എത്തിയിരുന്നു. 1990കളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയന്‍റെ തകർച്ചക്ക് ശേഷമാണ് സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ നഗാർണോ-കരോബാഗ് ബാക്കുവിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.