മാനസികാസ്വാസ്ഥ്യമുള്ള ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരനെ അടുത്താഴ്ച തൂക്കിലേറ്റും
text_fieldsക്വാലലംപൂർ: മയക്കുമരുന്ന് കടത്തിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിനെ അടുത്ത ബുധനാഴ്ച സിംഗപൂരിലെ ചാംഗി ജയിലിൽ തൂക്കിലേറ്റും. മാനസികാസ്വസ്ഥ്യമുള്ള യുവാവിന്‍റെ വധശിക്ഷക്കെതിരെ കുടുംബം അപ്പീൽ നൽകിയെങ്കിലും കോടതി ഇത് തള്ളിക്കളഞ്ഞു.
34 കാരനായ നാഗേന്ദ്രൻ ധർമലിംഗത്തെ 2009ലാണ് 42.72 ഗ്രാം ഹെറോയിൻ കടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്. 2010ൽ ഇയാളെ വധശിക്ഷക്ക് വിധിച്ചു. മയക്കുമരുന്ന് കടത്ത് സിംഗപ്പൂരിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മലേഷ്യൻ ദിനപത്രമായ ദി സ്റ്റാർ സിംഗപ്പൂരാണ് ധർമ്മലിംഗത്തെ അടുത്ത ബുധനാഴ്ച തൂക്കിലേറ്റുമെന്ന വാർത്ത പുറത്ത് വിട്ടത്.
വധശിക്ഷക്കെതിരെ നൽകിയ അന്തിമ അപ്പീൽ മാർച്ച് 29ന് സിംഗപ്പൂർ കോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. ഇതിന് മുമ്പ് 2011ലും അദ്ദേഹത്തിന്‍റെ അപ്പീൽ കോടതി തള്ളിയിരുന്നു. നാല് മനഃശാസ്ത്ര വിദഗ്ധർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ധർമലിംഗത്തിന് ജീവപര്യന്തം തടവ് നൽകാൻ കഴിയില്ലെന്ന് 2017 ൽ സിംഗപൂർ ഹൈകോടതി വിധിച്ചിരുന്നു.
കഴിഞ്ഞ വർഷം നവംബർ പത്തിന് വധശിക്ഷ നടപ്പാക്കുമെന്നറിയിച്ച് സിംഗപ്പൂരിലെ ജയിലിൽ നിന്നും ധർമ്മലിംഗത്തിന്‍റെ മാതാവിനയയച്ച മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കത്ത് പ്രചരിച്ചതോടെ പ്രതിക്ക് ദയ നൽകണമെന്നാവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു. ധർമ്മലിംഗത്തിന് 18 വയസ്സിന് താഴെയുള്ള ഒരാളുടെ മാനസിക പ്രായം മാത്രമാണുള്ളതെന്ന് വാദിച്ച അഭിഭാഷകൻ എം.രവിയാണ് വധശിക്ഷക്കെതിരെ അവസാനമായി ഇടപെട്ടത്. എന്നാൽ ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.