ഇസ്രായേലിന്റെ ലബനാൻ ആക്രമണം; ബൈഡന്റേത് സമ്പൂർണ്ണ പരാജയമോ ?
text_fieldsവാഷിങ്ടൺ: ഇസ്രായേൽ ലബനാനിൽ ആക്രമണത്തിന് പിന്നാലെ വിഷയത്തിൽ യു.എസ് പ്രസിഡന്റ് ബൈഡന്റേത് സമ്പൂർണ്ണ പരാജയമാണെന്ന വാദം ശക്തം. ഇസ്രായേലിൽ ബൈഡൻ ആക്രമണം തുടങ്ങുന്നതിനും ഒരാഴ്ച മുമ്പ് മേഖലയിലെ സംഘർഷ സാധ്യത ലഘൂകരിക്കാൻ യു.എസ് പ്രസിഡന്റ് പ്രത്യേക പ്രതിനിധിയെ അയച്ചിരുന്നു. അമോസ് ഹോചെസ്റ്റിനാണ് ബൈഡന്റെ പ്രതിനിധിയായി ഇസ്രായേലിലെത്തിയത്.
ലബനാൻ-ഇസ്രായേൽ അതിർത്തിയിലെ സംഘർഷം കുറക്കുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. സെപ്തംബർ 16നായിരുന്നു ബൈഡന്റെ പ്രതിനിധിയുടെ വരവ്. എന്നാൽ, ഹൊചെസ്റ്റിന്റെ വരവിന് പിന്നാലെ പേജർ ആക്രമണം നടത്തി ഹിസ്ബുല്ല പോരാളികളെ കൊല്ലുകയും ആയിരക്കണക്കിനാളുകളെ പരിക്കേൽപ്പിക്കുകയും ചെയ്തു.
ഗവേഷണ സ്ഥാപനമായ ബ്രൂക്കിങ്ങിലെ സെന്റർ ഫോർ മിഡിൽ ഈസ്റ്റ് പോളിസിയിലെ റസിഡന്റ് ഫെലോയായ ഖാലിദ് എൽഗിണ്ടി ബൈഡൻ ഭരണകൂടത്തിന്റെ പരാജയം കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രധാനപ്പെട്ട പങ്കാളിയായിട്ടും ബൈഡൻ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ഇസ്രായേൽ അനുസരിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഗസ്സയിൽ വെടിനിർത്തൽ കരാർ ഉണ്ടാകാത്തതിനും ലബനാനിലെ പ്രശ്നങ്ങൾക്കും കാരണമെന്നാണ് എൽഗിണ്ടി വിലയിരുത്തുന്നത്. കഴിഞ്ഞ 12 മാസമായി ഇത് തന്നെയാണ് നടക്കുന്നത്. യു.എസ് ഭരണകൂടത്തിന്റെ ഓരോ മുന്നറിയിപ്പുകളും ഇസ്രായേൽ തള്ളുകയാണ്.
ഉപാധികളില്ലാതെ ഇസ്രായേലിനെ പിന്തുണക്കുന്ന യു.എസ് നടപടിയാണ് വെടിനിർത്തൽ കരാറിനും തടസം. ഇത് തന്നെയാണ് ലബനാനിലെ ഇസ്രായേൽ അധിനിവേശത്തിലേക്കും നയിച്ചത്. എല്ലാ അർഥത്തിലും ബൈഡൻ ഭരണകൂടം പരാജയപ്പെട്ടു. മാനുഷികമായും നയന്ത്രപരമായും ധാർമികമായും നിയമപരമായും അവർ പരാജയപ്പെട്ടുവെന്നും എൽഗിണ്ടി ചൂണ്ടിക്കാട്ടുന്നു.
സിറാക്കൂസ് യൂനിവേഴ്സിറ്റിയിലെ ചരിത്രവിഭാഗം പ്രഫസറായ ഒസാമ ഖാലി ഗസ്സ പ്രശ്നം പരിഹരിക്കുന്നതിൽ യു.എസിലെ ഡെമോക്രാറ്റിക് പാർട്ടിക്ക് ഒരു താൽപര്യവുമില്ലെന്ന് വിമർശിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രമാണ് അവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.