പ്രളയത്തിൽ തകർന്ന ലിബിയയിൽ രോഗഭീഷണി: യുഎൻ മുന്നറിയിപ്പ് നൽകി
text_fieldsയുനൈറ്റഡ് നാഷൻസ്: പ്രളയത്തിൽ തകർന്ന ലിബിയയിൽ സാംക്രമികരോഗങ്ങളും മറ്റു ആരോഗ്യ പ്രശ്നങ്ങളും കടന്നുവരാമെന്നു ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നൽകി.
കോളറ, വയറിളക്കം, നിർജ്ജലീകരണം, പോഷകാഹാരക്കുറവ് എന്നിവയുടെ അപകടസാധ്യതയെകുറിച്ചാണ് യു.എൻ. മുന്നറിയിപ്പ് നൽകിയത്. രോഗം പൊട്ടിപ്പുറപ്പെടുന്നത് ലിബിയയിൽ രണ്ടാമത്തെ വിനാശകരമായ പ്രതിസന്ധി കൊണ്ടുവരുമെന്നാണ് യു.എൻ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയത്. പ്രളയത്തെ തുടർന്ന് പതിനായിരക്കണക്കിന് ജനങ്ങൾ ഭവനരഹിതരായിട്ടുണ്ട്.
ഇവർക്ക് ശുദ്ധജലം, ഭക്ഷണം, പുതപ്പുകൾ, മരുന്ന്, അടിസ്ഥാന സാധനങ്ങൾ തുടങ്ങിയവയൊന്നും ഇല്ലാത്ത അവസ്ഥയാണ്. കുടിവെള്ള സ്രോതസ്സുകളും വിതരണ സംവിധാനവുമെല്ലാം വെള്ളപ്പൊക്കത്തിൽ തകർന്നിട്ടുണ്ട്. ലിബിയൻ നഗരമായ ഡെർണയിലാണ് വെള്ളപ്പൊക്കം വൻ നാശം വിതച്ചത്. ഡെർന നഗരത്തിന് സമീപമുള്ള അണക്കെട്ട് തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് അധികൃതർ അറിയിച്ചു. അതിനിടെ, ലിബിയക്ക് സഹായഹസ്തവുമായി ഖത്തർ അടക്കമുള്ള വിവിധ രാജ്യങ്ങൾ മുന്നോട്ടു വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.