റഷ്യയിലെ സിനിമ റിലീസുകൾ നിർത്തിവെച്ച് ഹോളിവുഡ്
text_fieldsയുക്രെയ്‌നിൽ റഷ്യ നടത്തുന്ന അധിനിവേശത്തെതുടർന്ന് റഷ്യയിലെ ചലചിത്ര വിതരണം താതികാലികമായി നിർത്തിവെച്ച് ഹോളിവുഡ്. സിഡ്‌നി, വാർണർ, ബ്രദേഴ്‌സ്, സോണി തുടങ്ങിയ പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകളാണ് അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന പ്രധാന സിനിമ റിലീസുകൾ നിർത്തിവെക്കുന്നതായി അറിയിച്ചത്.
ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'ദ ബാറ്റ്മാൻ' റഷ്യയിൽ പ്രദർശിപ്പിക്കില്ലെന്ന് വാർണർ മീഡിയ അറിയിച്ചു. മാർച്ച് മൂന്നിനാണ് ബാറ്റ്മാൻ റഷ്യയിൽ പുറത്തിറങ്ങേണ്ടിയിരുന്നത്. യുദ്ധവും അതിനെതുടർന്നുണ്ടായ പ്രശ്‌നങ്ങൾക്കും സമാധാനമായ അന്ത്യവും പരിഹാരവുമുണ്ടാകാനായി കാത്തിരിക്കുകയാണെന്ന് വാർണർ മീഡിയ അറിയിച്ചു. തിങ്കളാഴ്ച വാൾട്ട് ഡിസ്‌നി കമ്പനിയുടെ സമാനമായ തീരുമാനത്തെ തുടർന്നാണ് വാർണർ ബ്രദേഴ്സിന്റെ നീക്കം.
റഷ്യയിലെ സിനിമ റിലീസുകൾ നിർത്തിവെച്ച് ഹോളിവുഡ്യുക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന നസൈനിക നടപടിയും അതിന്റെ ഫലമായുണ്ടാകുന്ന അനിശ്ചിതത്വവും പ്രതിസന്ധിയും കണക്കിലെടുത്ത് 'മോർബിയസി'ന്റെ വരാനിരിക്കുന്ന റിലീസ് ഉൾപ്പെടെ റഷ്യയിലെ തിയറ്ററുകളിൽ പ്രദർശനത്തിനൊരുങ്ങിയ എല്ലാ ചിത്രങ്ങളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് സോണി പ്രസ്താവിച്ചു. ഈ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സോണി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.