കോവിഡ് വാക്സിൻ നിർബന്ധമാക്കരുത്, ജനം തീരുമാനിക്കട്ടെ- ലോകാരോഗ്യ സംഘടന
text_fieldsജനീവ: കോവിഡ് വാക്സിൻ നിർബന്ധമാക്കരുതെന്ന് ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയൻ. ജനങ്ങളുടേതാവണം അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിൻ നിർബന്ധമാക്കുന്നത് ശരിയല്ല. ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടത്. വാക്സിനേഷനെ വളരെ ഉത്തരവാദിത്തത്തോടെയാണ് നാം കാണേണ്ടത്. വാക്സിൻ എടുക്കുക എന്നതിലുപരി ജനങ്ങളുടെ ആരോഗ്യത്തെ ഗൗരവമായി കാണാൻ പരിശീലിപ്പിക്കുകയാണ് ആരോഗ്യപ്രവർത്തകരുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ശ്വാസകോശ സംബന്ധമായ രോഗികളോടൊപ്പം പ്രവർത്തിക്കുന്ന ടെക്നിഷ്യൻമാരും ഇന്‍റൻസീവ് മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരും, അവരവർക്കുവേണ്ടിയും രോഗികൾക്കുവേണ്ടിയും തീർച്ചയായും വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിൽ ഫൈസർ, ബയോഎൻടെക് വാക്സിനുകൾ ഇന്ന് മുതൽ നൽകിത്തുടങ്ങുകയാണഅ. എട്ട് ലക്ഷം പേർക്കാണ് ആദ്യ ആഴ്ച വാക്സിൻ നൽകുക. ഇന്ത്യയിൽ കോവിഡ് വാക്സിന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഫൈസർ ഇന്ത്യയും സമർപ്പിച്ച അപേക്ഷകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.